InternationalLatest

ഓപ്പോയും വണ്‍പ്ലസും വില്‍പന നിര്‍ത്തി

“Manju”

ജര്‍മ്മനി: ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡുകളായ ഓപ്പോ, വണ്‍പ്ലസ് എന്നിവ ജര്‍മ്മനിയില്‍ സ്മാര്‍ട്ട്ഫോണുകളുടെ വില്‍പ്പന നിര്‍ത്തി.നോക്കിയയ്ക്കെതിരായ കേസ് പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് രണ്ട് കമ്ബനികളും രാജ്യത്ത് ഫോണ്‍ വില്‍പ്പന നിര്‍ത്തിയത്.ലൈസന്‍സില്ലാതെ 4 ജി, 5 ജി സിഗ്നലുകള്‍ കൈകാര്യം ചെയ്യുന്നതിന് തങ്ങള്‍ക്ക് പേറ്റന്‍റ് ലഭിച്ച സാങ്കേതികവിദ്യ ഉപയോഗിച്ചുവെന്നാരോപിച്ച്‌ നോക്കിയ രണ്ട് കമ്ബനികള്‍ക്കെതിരെയും കേസ് ഫയല്‍ ചെയ്തിരുന്നു. കേസില്‍ നോക്കിയയ്ക്ക് അനുകൂലമായി വിധി പറഞ്ഞ കോടതി ഫോണ്‍ വില്‍പ്പന നിര്‍ത്താന്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു.

Related Articles

Back to top button