IndiaKeralaLatest

റിപ്പോ -റിവേഴ്‌സ് റിപ്പോ നിരക്കുകൾ കുറയ്ക്കില്ല

“Manju”

Malayalam News - COVID 19 | പലിശനിരക്ക് കുറച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ;  വായ്പകള്‍ക്ക് മൂന്നു മാസത്തെ മോറട്ടോറിയം | RBI Governor Das says Repo rate  reduced | News18 Kerala ...

സിന്ധുമോൾ. ആർ

ന്യൂഡല്‍ഹി: നിരക്കുകള്‍ കുറയ്ക്കുന്നത് റിസര്‍വ് ബാങ്ക് അവസാനിപ്പിക്കാനൊരുങ്ങുന്നു. അടുത്ത പാദം മുതല്‍ റിപ്പോ-റിവേഴ്‌സ് റിപ്പോ നിരക്കുകളില്‍ മാറ്റം വരുത്താതെ മുന്നോട്ട് പോകാനാണ് ആര്‍.ബി.ഐയുടെ തീരുമാനം. രാജ്യത്ത് സമ്പത്ത് വ്യവസ്ഥ വേഗത്തില്‍ മെച്ചപ്പെടുന്നെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഒക്ടോബറില്‍ പണപ്പെരുപ്പം ആറര വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കായ 7.61 ശതമാനത്തില്‍ എത്തിയ സാഹചര്യത്തിലാണ് റിസര്‍വ് ബാങ്കിന്റെ തീരുമാനം.

കോറോണ ഭീതി ഒഴിയാത്ത രാജ്യത്ത് വീണ്ടും പരിഷ്‌കരണത്തിന് ഒരുങ്ങുകയാണ് ആര്‍ബിഐ. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ പ്രതീക്ഷിച്ചതിലും വേഗത്തില്‍ കരകയറുന്നുവെന്ന വിലയിരുത്തലിലാണ് റിസര്‍വ് ബാങ്കിന്റെ നടപടി. ഉപഭോക്തൃ വിലക്കയറ്റം മുമ്പുണ്ടായിരുന്ന സ്ഥിതിയിലെത്തിയതായി റിസര്‍വ് ബാങ്ക് കരുതുന്നു. നാലാം പാദത്തില്‍ നാണയപ്പെരുപ്പം ആറ് ശതമാനത്തിന് മുകളിലാകും എന്നാണ് പ്രതീക്ഷിക്കുന്നത്.

Related Articles

Back to top button