InternationalLatest

സച്ചിനോട് സഹായമഭ്യര്‍ഥിച്ച്‌ മുന്‍ വിന്‍ഡിസ് താരം

“Manju”

ട്രിനിഡാഡ്: വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റിനെ പഴയപടിയാക്കാന്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ അടക്കമുള്ളവരുടെ സഹായം തേടി മുന്‍ വെസ്റ്റ് ഇന്‍ഡീസ് പേസര്‍ വിന്‍സ്റ്റണ്‍ ബെഞ്ചമിന്‍. വിന്‍ഡീസിന് താഴേത്തട്ട് മുതല്‍ നന്നായി പരിശീലനം നല്‍കാന്‍ കഴിയുന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

കുട്ടികളെ ക്രിക്കറ്റ് പരിശീലിപ്പിക്കാനുള്ള സൗകര്യങ്ങളില്ല. ഇതിനാല്‍ സച്ചിനോട് ബാറ്റെങ്കിലും നല്‍കി തന്നെ സഹായിക്കണമെന്ന് ബെഞ്ചമിന്‍ പറഞ്ഞു. അടുത്തിടെ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍ ക്രിക്കറ്റ് കിറ്റ് നല്‍കിയിരുന്നു. വിന്‍സ്റ്റണ്‍ ബെഞ്ചമിന്‍ 1986 മുതല്‍ 1995 വരെ വെസ്റ്റ് ഇന്‍ഡീസിനായി 21 ടെസ്റ്റുകളും 85 ഏകദിനങ്ങളും കളിച്ചു. 161 വിക്കറ്റുകളാണ് അദ്ദേഹത്തിന്റെ പേരിലുള്ളത്.

Related Articles

Back to top button