IndiaLatest

ജല്ലിക്കെട്ട് ഓസ്‌കർ മത്സരത്തിൽ നിന്ന് പുറത്ത്

“Manju”

ന്യൂ ഡൽഹി : ലിജോ ജോസ് പല്ലിശ്ശേരി സംവിധാനം ചെയ്ത ജല്ലിക്കട്ടിന് ഓസ്‌കര്‍ മത്സരത്തില്‍ നിന്ന് പുറത്തായി. അക്കാദമി അവാര്‍ഡ്‌സിന്റെ ഇന്റര്‍നാഷണല്‍ ഫീച്ചര്‍ ഫിലിം വിഭാഗത്തിലാണ് ചിത്രത്തിന് എന്‍ട്രി ലഭിച്ചിരുന്നത്.

ഇതോടെ ഇന്ത്യയില്‍ നിന്ന് ഓസ്‍കറിനുള്ള വിദേശ ഭാഷാ ചിത്രത്തിന്റെ വിവാഗത്തില്‍ മത്സരിക്കാനുള്ള ചിത്രം ഇല്ലാതായി. വിദേശ ഭാഷ ഫീച്ചര്‍ ഫിലിം വിഭാഗത്തില്‍ മത്സരിക്കുന്നതിന് 15 സിനിമകളുടെ അന്തിമ പട്ടികയാണ് പുറത്തുവിട്ടിരിക്കുന്നത്. ഇന്ത്യൻ ചലച്ചിത്രകാരിയായ കരിസ്‍മ ദേവ് ദുബെയുടെ ബിട്ടു എന്ന ഹ്രസ്വ ചിത്രം ഓസ്‍കര്‍ മത്സരിക്കാൻ തെരഞ്ഞെടുത്തിട്ടുണ്ട്.

മികച്ച ലൈവ് ആക്ഷൻ ഹ്രസ്വ ചിത്ര വിഭാഗത്തിൽ 10 സിനിമകളാണ് അന്തിമ പട്ടികയില്‍ തെരഞ്ഞെടുത്തത്. ഇതിലാണ് ബിട്ടുവും തെരഞ്ഞെടുക്കപ്പെട്ടത്. അടുത്ത മാസം 15 ന് ഓസ്കർ അവാർഡ് പ്രഖ്യാപിക്കും

Related Articles

Back to top button