Latest

ടോൾ പ്ലാസ ജീവനക്കാരനെ മർദ്ദിച്ച് യാത്രക്കാർ 

“Manju”

കൊല്ലം : ടോൾ പ്ലാസ ജീവനക്കാരന് കാർ യാത്രികരുടെ മർദ്ദനം. കൊല്ലം ബൈപ്പാസിലെ കാവനാട് ടോൾ ബൂത്തിലാണ് സംഭവം കുരീപ്പുഴ സ്വദേശി അരുണിനാണ് മർദ്ദനമേറ്റത്.

ടോൾ നൽകാതെ എമർജൻസി ഗേറ്റിലൂടെ കടന്നു പോകുന്നത് ചോദ്യം ചെയ്തതിനാണ് മർദ്ദനം. അരുണിനെ കാറിൽ പിടിച്ചു വലിച്ചു ഏറെ ദൂരം മുന്നിലേക്ക് കൊണ്ടുപോകുകയായിരുന്നു. തുടർന്ന് ക്രൂരമായി മർദ്ദിച്ചു. അരുണിനെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Related Articles

Back to top button