InternationalLatest

മ​ന്ത്രാ​ല​യം പ​ച്ച​ക്ക​റി​ ന​ശി​പ്പി​ച്ചു

“Manju”

ദോ​ഹ: കാ​ര്‍​ഷി​ക ക്വാ​റ​ന്‍​റീ​ന്‍ നി​യ​മം, പെ​സ്​​റ്റ് ഇ​ന്‍​ഫെ​ക്ഷ​ന്‍ ക​ണ്‍േ​ട്രാ​ള്‍ എ​ന്നി​വ ലം​ഘി​ച്ച​തി​നാ​ല്‍ 78 ഷി​പ്പമെന്റു​ക​ളി​ലാ​യി എ​ത്തി​യ 36.68 ട​ണ്‍ പ​ച്ച​ക്ക​റി​ക​ള്‍ മു​നി​സി​പ്പാ​ലി​റ്റി മ​ന്ത്രാ​ല​യം പി​ടി​കൂ​ടി ന​ശി​പ്പി​ച്ചു. ജൂ​ലൈ​യി​ല്‍ 5452 ഷി​പ്പ്മെന്‍റു​ക​ളി​ലാ​യി 84712 ട​ണ്‍ ഇ​റ​ക്കു​മ​തി​ചെ​യ്ത കാ​ര്‍​ഷി​ക ഉ​ല്‍​പ​ന്ന​ങ്ങ​ളാ​ണ് രാ​ജ്യ​ത്തെ വി​വി​ധ ക​സ്​​റ്റം​സ്​ പോ​ര്‍​ട്ടു​ക​ളി​ല്‍ മ​ന്ത്രാ​ല​യ​ത്തി​നു കീ​ഴി​ലെ അ​ഗ്രി​ക​ള്‍​ച​റ​ല്‍ ക്വാ​റ​ന്‍​റീ​ന്‍ ഓ​ഫി​സ്​ പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​മാ​ക്കി​യ​ത്. കാ​ര്‍​ഷി​ക ഉ​ല്‍​പ​ന്ന​ങ്ങ​ള്‍​ക്ക് കേ​ടു​പാ​ടു​ക​ള്‍ സം​ഭ​വി​ച്ച​തി​നാ​ലും അ​ഗ്രി​ക​ള്‍​ച​റ​ല്‍ ക്വാ​റ​ന്റീ​ന്‍ നി​യ​മ​ലം​ഘ​നം ന​ട​ത്തി​യ​തി​നാ​ലു​മാ​ണ് പ​ച്ച​ക്ക​റി​യു​ള്‍​പ്പെ​ടെ​യു​ള്ള ഉ​ല്‍​പ​ന്ന​ങ്ങ​ള്‍ പി​ടി​കൂ​ടി ന​ശി​പ്പി​ച്ച​ത്.കാ​ര്‍​ഷി​ക​മേ​ഖ​ല​യെ കീ​ട​ബാ​ധ​യി​ല്‍​നി​ന്ന് ത​ട​ഞ്ഞു​നി​ര്‍​ത്തു​ന്ന​തി​ലെ പ്രാ​ഥ​മി​ക പ്ര​തി​രോ​ധ സം​വി​ധാ​ന​മാ​ണ് അ​ഗ്രി​ക​ള്‍​ച​റ​ല്‍ ക്വാ​റ​ന്‍​റീ​ന്‍. വി​ദേ​ശ​ങ്ങ​ളി​ല്‍​നി​ന്നെ​ത്തു​ന്ന കീ​ട​ങ്ങ​ളി​ല്‍ നി​ന്നും കീ​ട​ബാ​ധ​യി​ല്‍​നി​ന്നും രാ​ജ്യ​ത്തെ കാ​ര്‍​ഷി​ക​സ​മ്പ​ത്തി​നെ പ്ര​തി​രോ​ധി​ക്കു​ക​യും സം​ര​ക്ഷി​ക്കു​ക​യു​മാ​ണ് മ​ന്ത്രാ​ല​യ​ത്തി​നു കീ​ഴി​ലെ ക്വാ​റ​ന്‍​റീ​ന്‍ ഓ​ഫി​സി​ന്റെ ദൗ​ത്യം.

Related Articles

Back to top button