IndiaLatest

ലോകത്തിലെ ഏറ്റവും വലിയ സ്വര്‍ണ്ണനാണയം; തിരച്ചില്‍ പുനരാരംഭിച്ച്‌ കേന്ദ്രസര്‍ക്കാര്‍

“Manju”

ഹൈദരാബാദ്: ലോകത്തിലെ ഏറ്റവും വലിയ സ്വര്‍ണ നാണയത്തിന് വേണ്ടിയുള്ള തിരച്ചില്‍ പുനരാരംഭിച്ച്‌ കേന്ദ്രസര്‍ക്കാര്‍.
12 കിലോ ഭാരമുള്ള അമൂല്യ പുരാവസ്തു നിധിയ്‌ക്കുള്ള തിരച്ചിലാണ് കേന്ദ്രം വീണ്ടും തുടങ്ങിയിരിക്കുന്നത്. ഹൈദരാബാദിലെ നൈസാം എട്ടാമനായിരുന്ന മുഖറം ഛായുടെ കൈവശം ഇത് ഉണ്ടായിരുന്ന തെളിവുകളാണ് അവസാനമായി ലഭിച്ചിട്ടുള്ളത്. ഈ നാണയം സ്വിസ് ബാങ്കിന് ലേലം ചെയ്യാനുള്ള ശ്രമങ്ങള്‍ നടന്നിരുന്നു. ഇതിന് ശേഷം നാണയം കണ്ടെത്താന്‍ സിബിഐ ഉള്‍പ്പെടെ ശ്രമിച്ചിരുന്നെങ്കിലും സാധിച്ചില്ല.
35 വര്‍ഷത്തിന് ശേഷമാണ് നിസാമിന്റെ കൈവശമുണ്ടായിരുന്ന ലോകത്തിലെ ഏറ്റവും വലിയ സ്വര്‍ണനാണയം കണ്ടെത്താനുള്ള ശ്രമം വീണ്ടും കേന്ദ്രം ആരംഭിക്കുന്നത്. ജഹാംഗീര്‍ ചക്രവര്‍ത്തി പുറത്തിറക്കിയ നാണയം അവസാനത്തെ നിസാമിന് പാരമ്ബര്യമായി ലഭിച്ചതാണെന്ന് നാണയത്തെ കുറിച്ച്‌ ഗവേഷണം നടത്തുന്ന പ്രമുഖ ചരിത്രകാരി സല്‍മ അഹമ്മദ് ഫാറൂഖി പറഞ്ഞു. ഹൈദരാബാദിന്റെ അഭിമാനമെന്നാണ് നാണയത്തെ ഇവര്‍ വിശേഷിപ്പിക്കുന്നത്.

Related Articles

Back to top button