KeralaLatest

വിവരാവകാശ കമീഷനില്‍ മതിയായ അംഗങ്ങളില്ല; പരാതികള്‍ കുന്നുകൂടുന്നു

“Manju”

തിരുവനന്തപുരം: സംസ്ഥാന വിവരാവകാശ കമീഷനില്‍ മതിയായ അംഗങ്ങളില്ല, അപേക്ഷകളും പരാതികളും കുന്നുകൂടുന്നു. അവകാശങ്ങള്‍ നിഷേധിക്കപ്പെടുമ്പോള്‍ നീതി തേടിയാണ് ആളുകള്‍ വിവരാവകാശ കമീഷനെ സമീപിക്കുന്നത്.

നിഷേധിക്കപ്പെടുമ്പോള്‍ നീതി തേടിയാണ് ആളുകള്‍ വിവരാവകാശ കമീഷനെ സമീപിക്കുന്നത്. എന്നാല്‍, ആ കമീഷനിലാണ് പരാതികള്‍ തീര്‍പ്പാക്കാതെ ഇങ്ങനെ കെട്ടിക്കിടക്കുന്നത്. ഈ വര്‍ഷം എട്ടു മാസത്തിനുള്ളില്‍ കമീഷനില്‍ നിന്ന് കാര്യമായ നടപടികളുണ്ടായില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

വിവരാവകാശ കമീഷന്‍ നല്‍കുന്ന മറുപടിയില്‍ തൃപ്തിയാകാതെ സമര്‍പ്പിക്കപ്പെടുന്ന അപ്പീല്‍ അപേക്ഷകളിലാണ് ഏറെയും തീര്‍പ്പാകാത്തതെന്ന് വിവരാവകാശ നിയമപ്രകാരം കമീഷന്‍ നല്‍കിയ മറുപടിയില്‍ വ്യക്തമാണ്. വിവരാവകാശ പ്രവര്‍ത്തകന്‍ രാജു വാഴക്കാലയുടെ അപേക്ഷയില്‍ നല്‍കിയ കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 2014 മുതലുള്ള അപേക്ഷകളില്‍ തീര്‍പ്പായിട്ടില്ല. ആറ് അംഗങ്ങള്‍ കമീഷനില്‍ വേണമെന്നാണ് വ്യവസ്ഥ. കഴിഞ്ഞമാസം വരെ നാല് അംഗങ്ങളാണ് കമീഷനിലുണ്ടായിരുന്നത്. അടുത്തിടെ, ഒരംഗത്തെ കൂടി നിയമിച്ചിട്ടുണ്ട്. എന്നാല്‍, വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട് നിരവധി പരാതികളാണ് കമീഷന്‍ മുമ്ബാകെ എത്തുന്നത്. അത് കൃത്യമായി തീര്‍പ്പാക്കാന്‍ ഇത്രയും അംഗങ്ങളെക്കൊണ്ട് സാധിക്കുന്നില്ല.

 

Related Articles

Back to top button