InternationalLatest

സിംബാബ്‍വെക്കെതിരായ ഏകദിന പരമ്പര ഇന്ന്

“Manju”

ഹരാരെ: സിംബാബ്‍വെക്കെതിരായ ഏകദിന പരമ്പര തൂത്തുവാരാന്‍ ഇന്ത്യ ഇന്നിറങ്ങും. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12.45ന് ഹരാരെ സ്‌പോര്‍ട്‌സ് ക്ലബിലാണ് പരമ്പരയിലെ അവസാനത്തെ ഏകദിനം. രണ്ട് മത്സരങ്ങളും ആധികാരികമായി ജയിച്ച ആത്മവിശ്വാസത്തിലാണ് ഇന്ത്യ മൂന്നാം അങ്കത്തിനിറങ്ങുന്നത്. മലയാളി താരം സഞ്ജു സാംസണ്‍ ഇന്നും കളിക്കാനാണ് സാധ്യത. അതേസമയം പ്ലേയിംഗ് ഇലവനില്‍ പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കിയേക്കും.

ആദ്യ രണ്ട് മത്സരങ്ങളിലും ടോസ് നേടി ഫീല്‍ഡിംഗിനിറങ്ങിയ ഇന്ത്യ ഇത്തവണ ബാറ്റിംഗ് തിരഞ്ഞെടുക്കാനായിരിക്കും സാധ്യത. ഷഹബാസ് അഹമ്മദിനോ രാഹുല്‍ ത്രിപാഠിക്കോ അരങ്ങേറ്റത്തിന് ഇന്ത്യ അവസരം നല്‍കിയേക്കും. ഇവര്‍ക്കൊപ്പം ആവേശ് ഖാനും റുതുരാജ് ഗെയ്‌ക്‌വാദും അവസരം കാത്തിരിക്കുന്നുമുണ്ട്. രണ്ടാം ഏകദിനത്തില്‍ വിശ്രമത്തിലായിരുന്ന ദീപക് ചാഹര്‍ ഇന്ന് കളിക്കും.

ആശ്വാസ ജയം തേടിയിറങ്ങുന്ന സിംബാബ്‍വെയാകട്ടെ ഓപ്പണിംഗിലെ പിഴവ് മറികടക്കാനുള്ള ശ്രമത്തിലാണ്. 2020 മുതല്‍ സിംബാബ്‍വെ 14 സഖ്യത്തെ പരീക്ഷിച്ചു. 2014ന് ശേഷം ഓപ്പണിംഗില്‍ ഒരു സെഞ്ചുറി കൂട്ടുകെട്ട് പോലും സിംബാബ്‍വെക്കില്ല. ബംഗ്ലാദേശിനെതിരെ തിളങ്ങിയ സിക്കന്തര്‍ റാസയിലും ക്യാപ്റ്റന്‍ റെഗിസ് ചകബ്‍വയിലും തന്നെയാണ് ആതിഥേയരുടെ പ്രതീക്ഷ.

ഇന്ത്യയുടെ സാധ്യത ഇലവന്‍: കെഎല്‍ രാഹുല്‍ (ക്യാപ്റ്റന്‍), റുതുരാജ് ഗെയ്‌ക്‌വാദ്, ശുഭ്മാന്‍ ഗില്‍, ദീപക് ഹൂഡ, രാഹുല്‍ ത്രിപാഠി/ഷഹബാസ് അഹമ്മദ്, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), കുല്‍ദീപ് യാദവ്, അക്സര്‍ പട്ടേല്‍, പ്രസിദ് കൃഷ്ണ, ആവേശ് ഖാന്‍, ദീപക് ചാഹര്‍.

 

Related Articles

Back to top button