ന്യൂഡല്‍ഹി: നാഷനല്‍ ടെസ്റ്റിങ് ഏജന്‍സി ജൂലൈ 20, 22, 25, 27 തീയതികളില്‍ നടത്തിയ മൂന്നാം സെഷന് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. jeemain.nta.nic.in വെബ്സൈറ്റിലൂടെ ഫലമറിയാം. 17 വിദ്യാര്‍ഥികള്‍ 100 ശതമാനം നേടി . തെലങ്കാന, ആന്ധ്ര പ്രദേശ്, സംസ്ഥാനങ്ങളില്‍നിന്ന് നാലു വീതം പേര് ഈ പട്ടികയില്‍ ഇടംനേടി. വിദ്യാര്‍ഥികള്‍ക്ക് തങ്ങളുടെ സ്കോറുകള്‍ മെച്ചപ്പെടുത്തുന്നതിനും മറ്റുമായി വര്‍ഷത്തില്‍ നാലുതവണ ജെ.ഇ.ഇ മെയിന്‍ പരീക്ഷ നടത്താന്‍ തീരുമാനിച്ചിരുന്നു. ആദ്യ സെഷന് ഫെബ്രുവരിയിലും രണ്ടാം സെക്ഷന്‍ മാര്‍ച്ചിലുമായിരുന്നു. ഏപ്രില്‍ -മേയ് ഘട്ടത്തില്‍ മൂന്നും നാലും സെക്ഷന്‍ നടത്താനായിരുന്നു തീരുമാനം. എന്നാല്‍ കോവിഡ് രണ്ടാം വ്യാപനം രൂക്ഷമായതോടെ ജൂലൈ, ആഗസ്റ്റ് മാസങ്ങളില്‍ പരീക്ഷ നടത്താന്‍ തീരുമാനിക്കുകയായിരുന്നു.
ആഗസ്റ്റ് 26, 27, 31, സെപ്റ്റംബര്‍ 1, 2 തീയതികളിലാണ് ജെ.ഇ.ഇ മെയിന്‍ നാലാം സെഷന് പരീക്ഷ. ഇതുകൂടി പൂര്‍ത്തിയായാല്‍ ദേശീയ മെറിറ്റ് ലിസ്റ്റ് പ്രസിദ്ധീകരിക്കും. മൂന്നാം സെഷനില്‍ ഏഴു ലക്ഷത്തിലേറെ വിദ്യാര്‍ഥികളായിരുന്നു രജിസ്റ്റര്‍ ചെയ്തിരുന്നത്. 334 പട്ടണങ്ങളിലെ 915 കേന്ദ്രങ്ങളിലായി പരീക്ഷ നടന്നു. അതെ സമയം ഇന്ത്യക്ക് പുറമെ കൊളംബോ, ദോഹ, ദുബായ് , ബഹ്റിന് ,കാഠ്മണ്ഡു, ക്വാലാലംപൂര്‍, ലാഗോസ്, മസ്കത്ത്, റിയാദ്, ഷാര്‍ജ, സിംഗപൂര്‍, കുവൈത്ത് എന്നിവിടങ്ങളിലും പരീക്ഷ കേന്ദ്രങ്ങള്‍ അനുവദിച്ചിരുന്നു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് പരീക്ഷ നടത്തിയത്.