KeralaLatest

കലാരംഗത്തിൽ സ്വാതന്ത്യദിനാഘോഷം നടന്നു.

“Manju”

ശാന്തിഗിരി : രാജ്യത്തിന്റെ75-ാം സ്വാതന്ത്ര്യദിനം ആസാദി കാ അമൃതമഹോത്സവത്തോടനുബന്ധിച്ച് വിവിധ കലാപരിപാടികള്‍ ശാന്തിഗിരി വിശ്വസംസ്കൃതികലാരംഗത്തിൽ നടന്നു. ശാന്തിഗിരി വിശ്വസംസ്കൃതികലാരംഗം ഇന്‍ചാര്‍ജ് സ്വാമി ജനസമ്മതന്‍ ജ്ഞാനതപസ്വി ദേശീയ പതാക ഉയര്‍ത്തി. ശാന്തിഗിരി ഹെല്‍ത്ത്കെയര്‍ & റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ ഇന്‍ചാര്‍ജ് സ്വാമി ഗുരുസവിധ് ജ്ഞാനതപസ്വി സ്വാതന്ത്ര്യദിന ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. നൂറോളം കലാകാരന്മാരും കുട്ടികളും ചേർന്ന് ദേശഭക്തിഗാനങ്ങള്‍ ആലപിച്ചു. ശാന്തിഗിരി വിശ്വസംസ്കൃതി കലാരംഗം ഗവേണിംഗ് കമ്മിറ്റി ചുമതലക്കാരായ ദീപ.എസ്.എസ്, ഇന്ദു ഗോപന്‍, ബിന്ദു സുനില്‍, ഷീബ.വി എന്നിവര്‍ ചടങ്ങിന് നേതൃത്വം വഹിച്ചു.

Related Articles

Back to top button