KeralaLatestThiruvananthapuram

ശാന്തിഗിരിയിൽ ഇന്ന് സാംസ്ക്കാരിക ദിനം

“Manju”

 

പോത്തൻകോട്: ശാന്തിഗിരി ആശ്രമത്തിൽ സാംസ്ക്കാരിക ദിനം ഇന്ന് ആഘോഷിക്കുന്നു. സാംസ്ക്കാരിക കൂട്ടായ്മകളുടെ വാർഷികമാണ് സാംസ്കാരിക ദിനമായി ആഘോഷിക്കുന്നത്. പോത്തൻകോട് കേന്ദ്ര ആശ്രമത്തിൽ ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി രാവിലെ 6 മണിക്ക് ധ്വജം ഉയർത്തി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. ആശ്രമം ഓർഗനൈസിംഗ് സെക്രട്ടറി സ്വാമി ഗുരുമിത്രൻ ജ്ഞാനതപസ്വി, ആശ്രമം ആർട്സ് & കൾച്ചർ ഡിപ്പാർട്മെന്റ് ഇൻചാർജ് സ്വാമി ജനനന്മ ജ്ഞാനതപസ്വി
ഉൾപ്പെടെയുള്ള സന്ന്യാസി സന്ന്യാസിനിമാർ സന്നിഹിതരായിരുന്നു .


സംസ്ഥാനത്തും രാജ്യത്തെ വിവിധ കേന്ദ്രങ്ങളിലും സാംസ്ക്കാരിക ദിനം വിപുലമായി ആഘോഷിച്ചു. ആശ്രമം ബ്രാഞ്ചുകളിൽ സന്ന്യാസിമാരുടെ നേതൃത്വത്തിൽ ധ്വജാരോഹണവും സാംസ്കാരിക പ്രവർത്തകരുടെ തട്ടം സമർപ്പണവും നടന്നു .

ഇന്ന് വൈകുന്നേരം 7 മണിക്ക് ഓൺലൈനായി നടക്കുന്ന സമ്മേളനം സംസ്ഥാന സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി അധ്യക്ഷത വഹിക്കും. ആശ്രമം ഓർഗനൈസിംഗ് സെക്രട്ടറി സ്വാമി ഗുരുമിത്രൻ ജ്ഞാനതപസ്വി ,ആശ്രമം ആർട്സ് & കൾച്ചർ ഡിപ്പാർട്മെന്റ് ഇൻചാർജ് സ്വാമി ജനനന്മ ജ്ഞാനതപസ്വി തുടങ്ങി സന്ന്യാസിമാരുടെ മഹനീയ സാന്നിധ്യത്തിൽ മറ്റ് പ്രമുഖർ സമ്മേളനത്തിൽ പങ്കെടുക്കും. തുടർന്ന് ശാന്തിഗിരി വിശ്വസംസ്കൃതികലാരംഗം സംഘടിപ്പിക്കുന്ന കലാപരിപാടികളുമുണ്ടായിരിക്കും.

Related Articles

Back to top button