പൂനെ: പഷാനിലുള്ള നാഷണല്‍ കെമിക്കല്‍ ലബോറട്ടറിയിലെ ഗവേഷക വിദ്യാര്‍ഥി കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. മഹാരാഷ്ട്രയിലെ ജലാനാ ജില്ലയിലെ ജഫ്രാബാദ് സ്വദേശിയായി സുധര്‍ശന്‍(30)ആണ് മരിച്ചത്.
പ്രഭാതസവാരിക്ക് ഇറങ്ങിയവരാണ് മൃതദേഹം ആദ്യം കണ്ടത്. തിരിച്ചറിയാന്‍ സാധിക്കാത്ത വിധം മുഖത്ത് കല്ല് കൊണ്ട് ഇടിക്കുകയും തല മുറിച്ചു മാറ്റാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു.
വസ്ത്രത്തില്‍ നിന്നും കണ്ടെത്തിയ ഐഡി കാര്‍ഡില്‍ നിന്നുമാണ് മൃതദേഹം തിരിച്ചറിഞ്ഞത്. കൊലപാതകം സംബന്ധിച്ച തെളിവുകള്‍ ഒന്നും ലഭിച്ചിട്ടില്ലെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ പോലീസ് അന്വേഷണം ശക്തമാക്കി.