InternationalLatest

യൂറോപ്പില്‍ മഹാപ്രളയത്തില്‍ മരണസംഖ്യ കുതിക്കുന്നു

“Manju”

യൂറോപ്യന്‍ രാജ്യങ്ങളില്‍ തുടരുന്ന മഹാപ്രളയത്തില്‍ മരണസംഖ്യ കുതിക്കുന്നു. ജര്‍മനിയിലെ റൈന്‍ലാന്‍ഡ്​-പാലറ്റിനേറ്റ്​ സംസ്​ഥാനത്ത്​ 63 പേരും അയല്‍ സംസ്​ഥാനമായ റൈന്‍- വെസ്റ്റ്​ഫാലിയയില്‍ 43 പേരും മരിച്ചു. രണ്ടിടങ്ങളിലും കുതി​ച്ചെത്തിയ വെള്ളപ്പാച്ചിലില്‍ നൂറുകണക്കിന്​​ പേര്‍ ഒലിച്ചുപോയതിനാല്‍ മരണസംഖ്യ ഉയരുമെന്ന ആശങ്കയുണ്ട്​.

അയല്‍രാജ്യമായ ബെല്‍ജിയത്തില്‍ 20 മരണം സ്​ഥിരീകരിച്ചിട്ടുണ്ട്​. 20 പേരെ കാണാനില്ല. ബെല്‍ജിയത്തില്‍നിന്ന്​ നെതര്‍ലന്‍ഡ്​സിലേക്ക്​ ഒഴുകുന്ന മ്യൂസ്​ പുഴയില്‍ ജലനിരപ്പ്​ ഇപ്പോഴും അപകടകരമായി ഉയരുകയാണ്​.

Related Articles

Back to top button