KeralaLatest

32 വര്‍ഷമായി ഒരേ വിലക്ക് ചപ്പാത്തി

“Manju”

ക്വാലാലംപൂര്‍: നിത്യോപയോഗ സാധനങ്ങള്‍ക്ക് വില കൂടുന്നതനുസരിച്ച്‌ റസ്റ്ററന്റുകളും ഭക്ഷ്യവിഭവങ്ങളുടെ വില കൂട്ടാറാണ് പതിവ്.
കോവിഡി​ന് ശേഷം പല രാജ്യങ്ങളിലും സാധനങ്ങളുടെ വിലക്കയറ്റം രൂക്ഷമായതിന് ആനുപാതികമായി റസ്റ്ററന്റുകളിലെ ഭക്ഷ്യവസ്തുക്കളുടേയും വില ഉയര്‍ന്നിരുന്നു. എന്നാല്‍, 32 വര്‍ഷമായി വില ഒട്ടും വര്‍ധിപ്പിക്കാതെ ചപ്പാത്തി വില്‍ക്കുന്ന ഒരാളുണ്ട്. മലേഷ്യയിലാണ് 50 സെന്റിന് ഒരാള്‍ ചപ്പാത്തി വില്‍ക്കുന്നത്.
കഴിഞ്ഞ 32 വര്‍ഷമായി ഇതേവിലക്കാണ് പാസിര്‍ പുട്ടേതിലെ കച്ചവടക്കാരന്‍ കമാല്‍ അബ്ദുല്ല ചപ്പാത്തി വില്‍ക്കുന്നത്. അടുത്തകാലത്തെങ്ങും അദ്ദേഹത്തിന് വില വര്‍ധിപ്പിക്കാനും പദ്ധതിയില്ല. അസംസ്കൃതവസ്തുക്കളുടെ വില വര്‍ധന ചപ്പാത്തിയുടെ വില കൂട്ടുന്നതിനുള്ള നായീകരണമല്ലെന്നാണ് അബ്ദുല്ലയുടെ പക്ഷം. സര്‍ക്കാര്‍ സബ്സിഡിയുള്ള ഭക്ഷ്യവസ്തുക്കള്‍ ഉപയോഗിച്ച്‌ ചപ്പാത്തി നിര്‍മ്മിക്കുന്നതിനാല്‍ അസംസ്കൃത വസ്തുക്കളുടെ വില വര്‍ധനവ് ബാധിക്കാറില്ലെന്ന് അബ്ദുല്ല പറയുന്നു.
ലാഭം ഉണ്ടാക്കുന്നതിന് വേണ്ടിയല്ല താന്‍ ചപ്പാത്തി വില്‍ക്കുന്നതെന്നും പ്രതിദിനം 800 മുതല്‍ ആയിരം റൊട്ടി വരെ വില്‍ക്കാന്‍ സാധിക്കാറുണ്ടെന്നും അബ്ദുല്ല പറയുന്നു. പക്ഷേ റൊട്ടിയുടെ ഗുണനിലവാരത്തില്‍ ഒരു വിട്ടുവീഴ്ചയുമില്ലെന്നും അദ്ദേഹം പറഞ്ഞു

Related Articles

Back to top button