LatestThiruvananthapuram

പത്മശ്രീയേക്കാളും സന്തോഷം നല്‍കുന്ന പുരസ്‌കാരം: ജയറാം

“Manju”

തിരുവനന്തപുരം: പത്മശ്രീ ലഭിച്ചതിനും അപ്പുറമുള്ള സന്തോഷവും അഭിമാനവുമാണ് തോന്നുന്നതെന്ന് കര്‍ഷക അവാര്‍ഡ് മുഖ്യമന്ത്രിയില്‍നിന്ന് ഏറ്റുവാങ്ങി നടന്‍ ജയറാം പറഞ്ഞു. അഭിനയത്തോടൊപ്പം കൃഷി എന്നത് സ്വകാര്യ പരിശ്രമമായിരുന്നു. ചെന്നൈയില്‍ താമസിക്കുമ്പോള്‍, 25 വര്‍ഷംമുമ്പുതന്നെ നൂറുമേനി വിളവ് നേടാന്‍ കഴിഞ്ഞു.

പെരുമ്പാവൂരിലെ കൂവപ്പടി ഗ്രാമത്തില്‍ എട്ടേക്കര്‍ ഭൂമിയിലാണ് ഇപ്പോള്‍ കൃഷി ചെയ്യുന്നത്. പ്രളയത്തില്‍ ഫാം മൊത്തമായി നശിച്ചു. അത് കാണേണ്ടിവന്ന അവസ്ഥ പറഞ്ഞറിയിക്കാന്‍ കഴിയില്ല. ഉള്ളില്‍ യഥാര്‍ഥ കര്‍ഷകന്‍ ഉള്ളതിനാലാണ് കുറഞ്ഞ സമയത്തിനുള്ളില്‍ ഫാം പുനര്‍നിര്‍മിക്കാന്‍ കഴിഞ്ഞത്. തനിക്ക് ലഭിച്ച അംഗീകാരം കൂടുതല്‍ പേര്‍ക്ക് കൃഷിയിലേക്ക് എത്താന്‍ പ്രചോദനം ആകുന്നെങ്കില്‍ അതാകും ചാരിതാര്‍ഥ്യം നല്‍കുന്നതെന്നും ജയറാം പറഞ്ഞു.

Related Articles

Back to top button