KeralaLatest

ഫ്‌ളാറ്റുകളില്‍ സിസിടിവി പ്രവര്‍ത്തിക്കുന്നുവെന്ന് ഉറപ്പാക്കണം

“Manju”

കൊച്ചി  ; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാത്ത റെസിഡന്‍സ് അസോസിയേഷനുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ സി.എച്ച്‌ നാഗരാജു. അസ്വാഭാവിക നടപടികള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടും വിവരം അറിയിക്കാത്തവര്‍ക്കെതിരെ കൂട്ടുപ്രതികളായി കേസെടുക്കും. സി.സി.ടി.വികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ ഉറപ്പാക്കണം. പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുമെന്നും കമ്മിഷണര്‍ അറിയിച്ചു.

കാക്കനാട്ട് യുവാവിനെ കൊലപ്പെടുത്തി ചാക്കില്‍ കെട്ടി ഫ്ലാറ്റില്‍ ഒളിപ്പിച്ച പശ്ചാത്തലത്തിലാണ് പൊലീസിന്റെ പുതിയ നീക്കം. കഴിഞ്ഞ ദിവസമാണ് കാക്കനാട് ഇന്‍ഫോപാര്‍ക്കിന് സമീപത്തെ ഫ്ലാറ്റില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മുറിക്കുള്ളില്‍ പൊതിഞ്ഞ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മലപ്പുറം സ്വദേശി സജീവ് കൃഷ്ണയാണ് മരിച്ചത്. അഞ്ച് സുഹൃത്തുക്കള്‍ ഒരുമിച്ച്‌ ഫ്ലാറ്റില്‍ താമസിച്ചുവരികയായിരുന്നു. വിനോദയാത്ര കഴിഞ്ഞ് മടങ്ങിയെത്തിയ നാല് സുഹൃത്തുക്കളും ഫ്ലാറ്റില്‍ സജീവ് കൃഷ്ണയെ കാണാതെ പരിഭ്രാന്തരായി. സജീവിനൊപ്പം അര്‍ഷാദുണ്ടെന്ന് ചില സുഹൃത്തുക്കള്‍ പറഞ്ഞതിനെത്തുടര്‍ന്ന് അര്‍ഷാദിനെ വിളിച്ചപ്പോള്‍ ഫോണ്‍ സ്വിച്ച്‌ ഓഫ് ആയിരുന്നു. കള്ളത്താക്കോലിട്ട് ഒടുവില്‍ ഫ്‌ളാറ്റിന്റെ വാതില്‍ സുഹൃത്തുക്കള്‍ തുറന്നു. പുതപ്പില്‍ കെട്ടിപ്പൊതിഞ്ഞ നിലയിലുള്ള സജീവ് കൃഷ്ണയുടെ മൃതദേഹം ചൂണ്ടിക്കാട്ടിയത് അര്‍ഷാദിന്റെ സുഹൃത്ത് ആശിഷായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ അര്‍ഷാദിനെ കണ്ടെത്തി പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

Related Articles

Back to top button