IndiaKeralaLatest

കൊവിഡ് വാക്സിൻ എടുത്ത വരിൽ രക്തസ്രാവവും രക്തം കട്ടപിടിക്കലും

“Manju”

ദില്ലി: രാജ്യത്ത് കൊവിഡ് വാക്സിൻ എടുത്ത ചിലരിൽ രക്തസ്രാവവും രക്തം കട്ടപിടിക്കലുമുണ്ടായത് ഗുരുതരമായി കാണേണ്ടതില്ലെന്ന് കേന്ദ്ര സർക്കാർ നിയോഗിച്ച സമിതി. ഇത്തരം സന്ദർഭങ്ങളിൽ പ്രതീക്ഷിക്കുന്നത്ര കേസുകളേ ഇങ്ങനെയുണ്ടായിട്ടുള്ളൂവെന്നും അത് വളരെക്കുറവാണെന്നും കുത്തിവെപ്പിന്റെ പ്രതികൂലഫലങ്ങൾ വിലയിരുത്തുന്ന കേന്ദ്ര സമിതി ആരോഗ്യ മന്ത്രാലയത്തെ അറിയിച്ചു.
വാക്‌സിനേഷന് പിന്നാലെയുണ്ടാകുന്ന പ്രതികൂല സംഭവങ്ങൾ നിരീക്ഷിക്കാൻ കേന്ദ്രം നിർദ്ദേശിച്ച സമിതിയാണ് എഇഎഫ്ഐ (അഡ്വേഴ്‌സ് ഇവന്റ്സ് ഫോളോവിങ് ഇമ്യുണൈസേഷൻ). ഇന്ത്യയിൽ കൊവിഡ് വാക്‌സിൻ കുത്തിവെപ്പിന് പിന്നാലെ രക്തസ്രാവവും രക്തം കട്ടപിടിക്കലും റിപ്പോർട്ട് ചെയ്യപ്പെട്ടത് വളരെ കുറച്ചുപേരിൽ മാത്രമെന്ന് എഇഎഫ്ഐ കണ്ടെത്തി.
700 കേസുകളിൽ ഗുരുതരമായ 498 എണ്ണം പഠനവിധേയമാക്കി. ഇതിൽ 26 എണ്ണത്തിൽ മാത്രമാണ് രക്തം കട്ടപിടിക്കാനുള്ള സാധ്യതയുള്ളതായി കണ്ടെത്തിയതെന്നും സമിതി പറയുന്നു.

Related Articles

Back to top button