IndiaLatest

ചൈനയുടെ യാച്ചിനെ പിടിച്ചുകെട്ടി തീര രക്ഷാ സേന

“Manju”

മുംബൈ: ഇന്ത്യന്‍ സമുദ്രാതിര്‍ത്തി ലംഘിച്ച്‌ എത്തിയ യാച്ചിനെ തീരരക്ഷാ സേന പടികൂടി. ചൈനയുടെ ഉടമസ്ഥതയിലുള്ള റൂയിസി 11001 പായ്കപ്പല്‍ ജിന്‍ലോംഗില്‍ നിന്നാണ് പുറപ്പെട്ട തെന്നും കണ്ടെത്തിയിട്ടുണ്ട്. 33 മീറ്റര്‍ നീളമുള്ള അത്യാധുനിക ആഢംബര യാച്ചാണ് അതിര്‍ത്തി ലംഘനം നടത്തിയത്.

ഇന്ത്യയുടെ സമുദ്രമേഖലയിലൂടെ കടന്നുപോകുന്ന എല്ലാ വിദേശ യാനങ്ങളും കര്‍ശന പരിശോധനയ്‌ക്ക് വിധേയമാക്കുന്ന പശ്ചാത്തലത്തിലാണ് ചൈനീസ് യാച്ച്‌ പിടിച്ചെടുത്തത്. കഴിഞ്ഞയാഴ്ച ഉപേക്ഷിക്കപ്പെട്ട നിലയില്‍ ശ്രദ്ധയില്‍പ്പെട്ട ഒരു യാച്ചില്‍ നിന്നാണ് ഏകെ-47 റൈഫിളടക്കം കണ്ടെത്തിയത്.

ഇന്ത്യന്‍ സമുദ്രതീരങ്ങളെ പാകിസ്താന്‌റെ സഹായത്തോടേയും ശ്രീലങ്കയുടെ കിഴക്കന്‍ മേഖലയെ ചുറ്റി സ്വയം ചൈനയും വളയുന്ന തന്ത്രത്തെ സമര്‍ത്ഥമായിട്ടാണ് ഇന്ത്യന്‍ പ്രതിരോധ സേന നേരിട്ടുകൊണ്ടിരിക്കുന്നത്. ഇന്നലെ ഇന്ത്യയുടെ ശക്തമായ ഉപഗ്രഹ പ്രതിരോധത്തില്‍ കുരുങ്ങിക്കിടന്ന ചൈനീസ് ചാരകപ്പല്‍ ശ്രീലങ്കന്‍ തീരം വിട്ടിരുന്നു.

Related Articles

Back to top button