IndiaLatest

മോദിയുമായി കൂടിക്കാഴ്‌ച നടത്തി ശോഭാ സുരേന്ദ്രന്‍

“Manju”

ശ്രീജ.എസ്

ന്യൂഡല്‍ഹി: ‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേരില്‍ കണ്ട് ശോഭാ സുരേന്ദ്രന്‍. ബി ജെ പിയിലെ സംഘടനാപ്രശ്‌നങ്ങളില്‍ പാര്‍ട്ടി ദേശീയ അദ്ധ്യക്ഷന്‍ ജെ പി നദ്ദയുടെ ഇടപെടലിന് ശേഷവും പ്രശ്‌ന പരിഹാരം ഉണ്ടാകാത്ത സാഹചര്യത്തിലാണ് ശോഭാ സുരേന്ദ്രന്‍ പ്രധാനമന്ത്രിയെ കണ്ടത്. നാളെ കേരളത്തിലെത്തുന്ന പ്രധാനമന്ത്രി, ശോഭ ഉന്നയിച്ച പ്രശ്‌നങ്ങള്‍ സംസ്ഥാന നേതാക്കളുമായി സംസാരിക്കും.

വിഷയത്തില്‍ എന്തെങ്കിലും ഇടപെടല്‍ പ്രധാനമന്ത്രി നടത്തുമോ എന്ന ചോദ്യത്തിന്, അദ്ദേഹം രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ്. ഭാരതീയ ജനതാ പാര്‍ട്ടിയുടെ സംഘടനാ കാര്യങ്ങളെ കുറിച്ച്‌ ശ്രദ്ധിക്കാന്‍ അഖിലേന്ത്യ അദ്ധ്യക്ഷനും മറ്റ് ചുമതലപ്പെട്ട ആള്‍ക്കാരും ഉണ്ടല്ലോയെന്നായിരുന്നു ശോഭ സുരേന്ദ്രന്റെ പ്രതികരണം.

നീണ്ട പത്ത് മാസത്തെ ഇടവേളയ്ക്ക് ശേഷം കഴിഞ്ഞയാഴ്‌ചയാണ് ശോഭാ സുരേന്ദ്രന്‍ പാര്‍ട്ടി വേദിയിലെത്തിയത്. ജെ പി നദ്ദ പങ്കെടുക്കുന്ന ബി ജെ പി ഭാരവാഹികളുടെ യോഗത്തില്‍ പങ്കെടുക്കാനാണ് ശോഭാ സുരേന്ദ്രന്‍ എത്തിയത്. സംഘടനാ പ്രശ്‌നത്തില്‍ ദേശീയ അദ്ധ്യക്ഷന്‍ പറഞ്ഞതില്‍ കൂടുതലായി ഒന്നും പറയാനില്ലെന്നാണ് ശോഭ സുരേന്ദ്രന്‍ അന്ന് മാദ്ധ്യമങ്ങളോട് പറഞ്ഞത്. താന്‍ യോഗത്തില്‍ പങ്കെടുക്കണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തിരുന്നു.

Related Articles

Back to top button