IndiaLatest

യുഎസ് ഓപ്പണില്‍ നിന്ന് പിന്മാറി സാനിയ മിര്‍സ

“Manju”

ന്യൂഡല്‍ഹി: പരിക്കിനെ തുടര്‍ന്ന് സാനിയ മിര്‍സ യുഎസ് ഓപ്പണില്‍ നിന്ന് പിന്മാറി. കനേഡിയന്‍ ഓപ്പണില്‍ കളിക്കുന്നതിനിടെയാണ് സാനിയയ്ക്ക് പരിക്കേറ്റത്. “അത്ര നല്ല വാര്‍ത്തയുമായല്ല ഞാന്‍ വരുന്നത്. രണ്ടാഴ്ച മുമ്പ്, കാനഡ ഓപ്പണില്‍ കളിക്കുന്നതിനിടെ, എന്റെ കൈമുട്ടിന് പരിക്കേറ്റിരുന്നു. എന്നാല്‍ സ്കാന്‍ റിപ്പോര്‍ട്ട് വരുന്നതുവരെ പരിക്ക് ഇത്ര ഗുരുതരമാണെന്ന് ഞാന്‍ കരുതിയിരുന്നില്ല,” സാനിയ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

ഏതാനും ആഴ്ച കളിക്കാനാവില്ല. യുഎസ് ഓപ്പണില്‍ നിന്നും പിന്മാറുന്നു. ഈ പരിക്കെത്തിയ സമയം വളരെ മോശമാണ്. തന്റെ വിരമിക്കല്‍ പ്ലാനുകളിലും ഇതോടെ മാറ്റം വരും എന്നും താരം വ്യക്തമാക്കി. ഈ വര്‍ഷം അവസാനത്തോടെ വിരമിക്കും എന്നാണ് സാനിയ നേരത്തെ പറഞ്ഞിരുന്നത്.

Related Articles

Check Also
Close
Back to top button