IndiaKeralaLatest

ഛത്തീസ്ഗഡ് ‍ പൊലീസ് സേനയില്‍ ട്രാന്‍സ്ജെന്‍ഡറുകള്‍ക്കും പ്രാതിനിധ്യം നല്‍കി

“Manju”

റായ്പുര്‍: ഛത്തീസ്ഗഡ് സര്‍ക്കാര്‍ പൊലീസ് സേനയില്‍ ആദ്യമായി ട്രാന്‍സ്ജെന്‍ഡറുകള്‍ക്കും പ്രാതിനിധ്യം നല്‍കി. റിക്രൂട്ട്മെന്‍റ് വഴി ഭിന്നലിംഗക്കാരായ പതിമൂന്ന് പേരാണ് കോണ്‍സ്റ്റബിള്‍ പോസ്റ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. തെരഞ്ഞെടുക്കപ്പെട്ട 13 പേരില്‍ ഒമ്പത് പേരും സംസ്ഥാന തലസ്ഥാനമായ റായ്പുരില്‍ നിന്നുള്ളവരാണ്.
തെരഞ്ഞെടുക്കപ്പെട്ടവരെ കൂടാതെ രണ്ട് പേര്‍ വെയ്റ്റിംഗ് ലിസ്റ്റിലും ഉള്‍പ്പെട്ടിട്ടുണ്ട്. ഇതോടെ പൊലീസ് സേനയിലേക്ക് ഇത്രയധികം ട്രാന്‍സ്ജെന്‍ഡറുകള്‍ക്ക് ഒരുമിച്ച്‌ അവസരം നല്‍കുന്ന ആദ്യ സംസ്ഥാനായി ഛത്തീസ്ഗഡ് മാറിയിരിക്കുകയാണ്.

Related Articles

Check Also
Close
Back to top button