IndiaLatest

‘മിഥില മഖാന’യ്ക്ക് ഭൗമസൂചികാ പദവി നല്‍കി

“Manju”

ബിഹാറിലെ മിഥിലയില്‍ കൃഷിചെയ്യുന്ന താമരവിത്തിന് ഭൗമസൂചികാ പദവി നല്‍കിയിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. താമരവിത്ത് കര്‍ഷകര്‍ക്ക് ഏറെ സഹായകരമാകും സര്‍ക്കാരിന്റെ ഈ നടപടിയെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. കര്‍ഷകര്‍ക്ക് തങ്ങളുടെ ഉത്പന്നങ്ങള്‍ക്ക് പരമാവധി വില ലഭിക്കാന്‍ ഇത് സഹായിക്കുമെന്ന് അവര്‍ വിലയിരുത്തി.

കേന്ദ്രമന്ത്രി പിയൂഷ് ഗോയലാണ് മിഥില മഖാനയ്ക്ക് ഭൗമസൂചിക പദവി നല്‍കിയ കാര്യം ട്വീറ്റ് ചെയ്തത്. ”മിഥില മഖാനയ്ക്ക് ഭൂമസൂചികാ പദവി ലഭിച്ചിരിക്കുന്നു. ഇതിന്റെ ഗുണം കര്‍ഷകര്‍ക്ക് ലഭിക്കും. അവരുടെ വരുമാനം വര്‍ദ്ധിക്കും. ഉത്സവ സീസണില്‍ മിഥില മഖാനയ്ക്ക് ഭൗമ സൂചികാ പദവി ലഭിച്ചതോടെ, ബീഹാറിന് പുറത്തുള്ളവര്‍ക്കും ഈ പുണ്യമായ ഉല്‍പ്പന്നം ആദരവോടെ ഉപയോഗിക്കുന്നതിനുളള അവസരമാണ് ലഭിക്കുന്നത്,” ഗോയല്‍ ട്വീറ്റ് ചെയ്തു.

ഭൗമ സൂചികാ പദവിയുള്ള ഒരു ഉല്‍പ്പന്നം അതേ പേരില്‍ മറ്റൊരു വ്യക്തിക്കോ സ്ഥാപനത്തിനോ നിര്‍മ്മിക്കാന്‍ കഴിയില്ല. 10 വര്‍ഷമാണ് ഈ പദവിയുടെ കാലാവധി. ഇതിനുപുറമെ, നിയമ പരിരക്ഷ, അനധികൃത ഉപയോഗം തടയല്‍, കയറ്റുമതി പ്രോത്സാഹിപ്പിക്കല്‍ എന്നിവയും ഭൗമ സൂചികാ പദവി നേടിയ ഉല്‍പ്പന്നത്തിന് ലഭിക്കും.

Related Articles

Back to top button