IndiaLatest

അമിത് ഷാ ജൂനിയര്‍ എന്‍ ടി ആറുമായി കൂടിക്കാഴ്ച നടത്തി

“Manju”

രാഷ്ട്രീയവൃത്തങ്ങളിലും മാധ്യമങ്ങളിലും മുതല്‍ സാധാരണക്കാര്‍ക്കിടയില്‍വരെ ഒട്ടേറെ അഭ്യൂഹങ്ങള്‍ക്കു വഴിവച്ചാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ ജൂനിയര്‍ എന്‍ടിആറുമായി കൂടിക്കാഴ്ച നടത്തിയത്.എന്‍ടിആറിന്‍റെ സ്മരണയ്ക്കായി തെലുഗുദേശം പാര്‍ട്ടിയുടെ (ടിഡിപി) സ്വാധീന മേഖലകളില്‍ കടന്നുകയറാനാണോ അതോ പാര്‍ട്ടിയും ബിജെപിയും തമ്മിലുള്ള വിടവ് നികത്താനാണോ ബിജെപി ലക്ഷ്യമിടുന്നത് എന്ന് വ്യക്തമല്ല.ദക്ഷിണേന്ത്യയിലേക്കുള്ള പ്രവേശനത്തില്‍ കര്‍ണാടകയില്‍ മാത്രം ഒതുങ്ങിയ ബി.ജെ.പിക്ക് മറ്റൊരു സംസ്ഥാനത്ത് അധികാരം പിടിക്കേണ്ടിവരും. അവിഭക്ത ആന്ധ്രാപ്രദേശിലെ പ്രധാന രാഷ്ട്രീയ പാര്‍ട്ടിയായ ടിഡിപിയുടെ വോട്ടുബാങ്കിന്‍റെ ബലത്തില്‍ ആന്ധ്രാപ്രദേശിലും തെലങ്കാനയിലും സ്വാധീനം വര്‍ധിപ്പിക്കാനാണ് ബിജെപി ഈ കൂടിക്കാഴ്ചയിലൂടെ ലക്ഷ്യമിടുന്നതെന്നും അണിയറയില്‍ സംസാരമുണ്ട്.

Related Articles

Back to top button