IndiaLatest

സന്തോഷം പങ്കിട്ട് എയ്റ്റീസ് നായികമാര്‍

“Manju”

എണ്‍പതുകളില്‍ തെന്നിന്ത്യന്‍ സിനിമയില്‍ തിളങ്ങി നിന്നിരുന്ന, നിരവധി ആരാധകരുണ്ടായിരുന്ന ഒരു കൂട്ടം നായികമാരും നായകന്മാരും.ദക്ഷിണേന്ത്യന്‍ സിനിമയില്‍ തങ്ങളുടെ കയ്യൊപ്പു പതിപ്പിച്ച പ്രതിഭകള്‍. കരിയറിലെ മത്സരങ്ങളേക്കാള്‍ ജീവിതത്തില്‍ സൗഹൃദത്തിന് പ്രാധാന്യം നല്‍കി കൊണ്ട് അവര്‍ ആരംഭിച്ച കൂട്ടായ്മയാണ് എയ്റ്റീസ് ക്ലബ്ബ് അഥവാ എവര്‍ഗ്രീന്‍ ക്ലബ്ബ് ’80’.ഇപ്പോഴിതാ, നടി രാധികയുടെ ജന്മദിനം ആഘോഷമാക്കാന്‍ ഒത്തുചേര്‍ന്നിരിക്കുകയാണ് ഈ കൂട്ടുകാര്‍. രാധികയുടെ അറുപതാം ജന്മദിനമായിരുന്നു ഓഗസ്റ്റ് 21ന്.

പൂര്‍ണിമ, ലിസി, അംബിക, രാധ, രേവതി, സരിത, മീന, ശരത്കുമാര്‍, രമ്യ കൃഷ്ണന്‍ എന്നിവര്‍ക്കൊപ്പം അതിഥികളായി ധനുഷും സൂര്യയും എത്തിയിരുന്നു. സ്നേഹയും പ്രസന്നയുമായിരുന്നു ചടങ്ങിലെ മറ്റു പ്രധാന അതിഥികള്‍.സുഹാസിനി, ലിസി, ഖുശ്ബു, ശോഭന, രേവതി, രജനീകാന്ത്, കമല്‍ഹാസന്‍, മോഹന്‍ലാല്‍, വെങ്കിടേഷ്, സത്യരാജ്, പ്രഭു, പൂനം ധില്ലന്‍, രാധ, സുമലത, അബരീഷ്, സ്വപ്ന, മേനക, പാര്‍വ്വതി, ജയറാം, കാര്‍ത്തിക്, മുകേഷ്, പ്രതാപ് പോത്തന്‍, മോഹന്‍, സുരേഷ്, ശങ്കര്‍, അംബിക, രമേശ് അരവിന്ദ്, നരേഷ്, ഭാഗ്യരാജ്, പൂര്‍ണിമ ഭാഗ്യരാജ്, ചിരഞ്ജീവി, സുമന്‍, നദിയാ മൊയ്തു, റഹ്മാന്‍, രാജ്കുമാര്‍, സരിത, ജയസുധ, ജാക്കി ഷെറോഫ്, രാധിക ശരത്കുമാര്‍, രമ്യ കൃഷ്ണന്‍ എന്നു തുടങ്ങി തമിഴ്, തെലുങ്ക്, കന്നട, മലയാളം സിനിമകളിലെ പ്രമുഖ താരനിര തന്നെ എയ്റ്റീസ് ക്ലബ്ബിലുണ്ട്.

Related Articles

Back to top button