LatestThiruvananthapuram

ക്ഷേമപെന്‍ഷനുകള്‍ വിതരണം ചെയ്യാന്‍ നടപടി

“Manju”

തിരുവനന്തപുരം: ജൂലായ്, ആഗസ്റ്റ് മാസങ്ങളിലെ ക്ഷേമപെന്‍ഷന്‍ വിതരണം ചെയ്യാന്‍ നടപടി സ്വീകരിച്ചതായി ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ നിയമസഭയില്‍ പറഞ്ഞു. 50,13,085 പേര്‍ക്ക് സാമൂഹ്യ സുരക്ഷാ പെന്‍ഷനും 16 ക്ഷേമനിധി ബോര്‍ഡുകളിലെ 6,69,936 ഗുണഭോക്താക്കള്‍ക്കുമാണ് പെന്‍ഷന്‍ നല്‍കുന്നത്. ഇതിനുപുറമേ 1297 പേര്‍ക്ക് സര്‍ക്കസ് കലാകാര പെന്‍ഷനും 190 പേര്‍ക്ക് അവശകായിക പെന്‍ഷനും 2,666 പേര്‍ക്ക് കലാകാര പെന്‍ഷനും 216 പേര്‍ക്ക് അവശകലാകാര പെന്‍ഷനും നല്‍കുന്നുണ്ട്. തനതുഫണ്ട് ഉപയോഗിച്ച്‌ ക്ഷേമനിധി ബോര്‍ഡിലെ 4,​13,​649 പേര്‍ക്കും ക്ഷേമപെന്‍ഷന്‍ നല്‍കുന്നു.

ക്ഷേമപെന്‍ഷനുകള്‍ നല്‍കുന്നതിനായി രൂപീകരിച്ച പ്രത്യേക കമ്പനി പലിശയിനത്തില്‍ ഇതുവരെ വിവിധ സ്ഥാപനങ്ങള്‍ക്കായി നല്‍കിയത് 2610.92 കോടി രൂപ. 34,030.63 കോടി രൂപ പെന്‍ഷന്‍ നല്‍കുന്നതിനായി ചെലവഴിച്ചതില്‍ സര്‍ക്കാര്‍ വിഹിതം 26,048.93കോടി മാത്രമാണ്. ശേഷിക്കുന്ന തുക കെ.എസ്.എഫ്., കെ.എസ്.ബി.സി, സഹകരണ കണ്‍സോര്‍ഷ്യം, മോട്ടോ‌ര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്, കെ.എഫ്.സി എന്നിവയില്‍ നിന്ന് കടമെടുക്കുകയായിരുന്നു. നിലവില്‍ 10,706.49 കോടി വായ്പ ബാദ്ധ്യതയുണ്ട്. 2022- 23ലെ ബഡ്‌ജറ്റ് വിഹിതമായി കമ്പനിക്ക് ഇതുവരെ 3650കോടി അനുവദിച്ചു.

Related Articles

Back to top button