IndiaLatest

പ്രവാസിക്ക് തുണ നിസ്വാർത്ഥരായ സാമൂഹ്യ പ്രവർത്തകര്‍: സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി.

“Manju”

ജി എം എഫ് ബഹറൈന്‍ ചാപ്റ്ററിന് തുടക്കമായി.

മനാമ: പ്രവാസിക്ക് തുണ ഉറ്റവരോ ഉടയവരോ അല്ല മറിച്ച് നിസ്വാർത്ഥരായ സാമൂഹ്യ പ്രവർത്തകരാണെന്ന് ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി. നന്മയുടെയും സാഹോദര്യത്തിന്റെയും യഥാർത്ഥ മുഖം എന്താണെന്ന് കൊറോണ കാലം നമ്മെ പഠിപ്പിച്ചെന്നും സ്വാമി   പറഞ്ഞു. ഗൾഫ് മലയാളി ഫെഡറേഷൻ ബഹ്‌റൈൻ ചാപ്റ്റർ ഉദ്ഘാടനം ചെയ്ത് ഓൺലൈൻ പ്ലാറ്റ്ഫോമിൽ   മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു സ്വാമി.

കോവിഡ് മൂലം മരണപ്പെട്ട പ്രവാസികൾക്ക് അന്ത്യകർമങ്ങൾ ചെയ്യാൻ ഉറ്റവരോ ഉടയവരോ അല്ല ഉണ്ടായിരുന്നത് മറിച്ച് തിരിച്ചൊന്നും പ്രതീക്ഷിക്കാത്ത നിസ്വാർത്ഥരായ സാമൂഹ്യ പ്രവർത്തകരാണ് ഉണ്ടായിരുന്നതെന്നും പ്രവാസലോകത്ത് അതിൽ ഉണർന്ന് പ്രവർത്തിച്ച വരാണ് ബഹ്‌റൈനിലെ സാമൂഹ്യപ്രവർത്തരെന്നും അദ്ദേഹം എടുത്ത് പറഞ്ഞു.

ഗൾഫ് മലയാളി ഫെഡറേഷന്റെ ബഹ്‌റൈൻ ചാപ്റ്റർ പ്രസിഡന്റ് ജോൺ ഐപ്പ് അധ്യക്ഷത വഹിച്ച ഉദ്ഘാടന യോഗത്തിൽ ജി സി സി പ്രസിഡന്റ് ബഷീർ അമ്പലായി ചാപ്റ്റർ ഭാരവാഹികളെ പരിചയപ്പെടുത്തി ചെയർമാൻ റാഫി പാങ്ങോട്,  സെക്രട്ടറി അഡ്വ: സന്തോഷ്‌ കെ നായർ,  മീഡിയ കോ ഓർഡിനേറ്റർ ജയൻ കൊടുങ്ങല്ലൂർ എന്നിവർ സംഘടനയുടെ ലക്ഷ്യങ്ങളും പരിപാടികളും  മീറ്റിംഗിൽ അവതരിപ്പിച്ചു.

ബഹ്‌റൈനിലെ പ്രമുഖരും  സാമൂഹ്യ സന്നദ്ധ മാധ്യമ രംഗത്തെ മഹദ് വ്യക്തിത്വങ്ങളുമായ സോമൻ ബേബി, ബാബു രാമചന്ദ്രൻ, അമ്പിളികുട്ടൻ, ഫ്രാൻസിസ് കൈത്തരത്ത്, നാസർ മഞ്ചേരി,  ജനാർദ്ദനൻ, ജി എം എഫിന്റെ ഇതര ഗൾഫ് രാജ്യങ്ങളിലെ നേതൃത്വങ്ങളായ യു എ ഇ പ്രസിഡണ്ട്‌ അഡ്വ: മനു ഗംഗാധരൻ, സൗദിഅറേബ്യ പ്രസിഡണ്ട്‌ അബ്ദുൽ അസീസ് പവിത്ര, അൻവർ അബ്ദുളള,  നിഹാസ് ഹാഷിം, നാസർ കല്ലറ, ഇബ്രാഹിം പട്ടാമ്പി, അനിൽ വെഞ്ഞാറാമൂട്, മജീദ് ചിങ്ങോലി,, ജോളി കുരിയന്‍ (വിയന്ന) പോള്‍ (ജര്‍മനി) എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. സുഭാഷ് അങ്ങാടിക്കൽ, മണിക്കുട്ടൻ എന്നിവർ ഓൺലൈൻ നിയന്ത്രിക്കുകയും ജൂബി നാരായണൻ അവതാരകയും ആയിരുന്നു. ചടങ്ങിന് നജീബ് കടലായി സ്വാഗതവും കാസിം പാടത്തകായിൽ നന്ദിയും പറഞ്ഞു.

 

ബഹറൈൻ സെന്റർ ഭാരവാഹികൾ :

ജോൺ ഐപ്പ് (പ്രസിഡന്റ്)

നജീബ് കടലായി (വൈ. പ്രസിഡന്റ്)

കാസിം പാടത്തകായിൽ ( ജനറൽ സെക്രട്ടറി)

സാദത്ത് കരിപ്പാക്കുളം (ജോ സെക്രട്ടറി)

അജീഷ് കെ വി (ട്രഷറർ)

അലക്സ് ബേബി, വേണു ഗോപാൽ, ബഷീർ വാണിയക്കാട് (രക്ഷധികാരികൾ)

നാസർ മഞ്ചേരി, മനോഹരൻ (ഉപദേശക സമിതി)

അൻവർ കണ്ണൂർ (ചാരിറ്റി)

സുരേന്ദ്രൻ ടി പി (ലീഗൽ)

മൊയ്‌തീൻ പയ്യോളി (ലിറ്ററേചർ )

മൂസ ഹാജി (ഇവന്റ്)

മൻസൂർ കണ്ണൂർ (എക്സ്പാറ്റ് വെൽഫയർ )

ബബിന സുനിൽ (ലേഡീസ് വിംഗ്)

സഹൽ (യൂത്ത്)

ജയകുമാർ വർമ (കൾച്ചറൽ)

സത്യൻ പേരാമ്പ്ര (മീഡിയ)

ഷെമീർ പി സി (ആരോഗ്യം)

സലാം അസീസ് (ഐ ടി)

ജോബിൻ ടി ജോൺ (പബ്ലിക് റിലേഷൻ)

ജോൺസൺ ജോസഫ് (സ്പോർട്സ്)

രഞ്ജിത്ത് (ആർട്ട്‌സ്‌)

നിസാം

Related Articles

Back to top button