KeralaLatest

ഒന്നരക്കോടിയിലധികം സഞ്ചാരികളുമായി റെക്കോര്‍ഡിട്ട് കശ്മീര്‍

“Manju”

കാശ്മീര്‍ : ഭൂമിയിലെ സ്വര്‍ഗമെന്നാണ് കാശ്മീരിനെ വിശേഷിപ്പിക്കുന്നത്. അതുകൊണ്ട് സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടങ്ങളില്‍ എന്നും കശ്മീര്‍ ഇടംപിടിക്കുന്നത്കൊവിഡ് കാലത്ത് ഇവിടേക്ക് സഞ്ചാരികള്‍ എത്തുന്നത് കുറഞ്ഞിരുന്നെങ്കിലും ഇപ്പോള്‍ ഇവിടേക്ക് സഞ്ചാരികളുടെ കുതിപ്പാണ്. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒന്നരക്കോടിയിലധികം സഞ്ചാരികളുമായി റെക്കോര്‍ഡിട്ട് കശ്മീര്‍. കഴിഞ്ഞ ജനുവരി മുതല്‍ സെപ്റ്റംബര്‍ വരെയുള്ള ഒന്‍പത് മാസക്കാലയളവില്‍ 1.62 കോടി സന്ദര്‍ശകരാണ്‌ ഇവിടേക്ക് എത്തി എന്നാണ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് ഡയറക്ടറേറ്റ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഇതുവഴി മികച്ച നേട്ടമാണ് പ്രാദേശിക ബിസിനസുകള്‍ക്കും ടൂറിസത്തെ ആശ്രയിച്ച്‌ ജീവിക്കുന്ന ആളുകള്‍ക്കുംഉണ്ടായിട്ടുള്ളത് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2021 നവംബര്‍ മുതല്‍ 2022 ജൂണ്‍ വരെ 82 ലക്ഷത്തിലധികം വിനോദസഞ്ചാരികള്‍ ഈ പ്രദേശം സന്ദര്‍ശിച്ചു. 2022 ജനുവരി മുതലുള്ള ഒമ്ബത് മാസത്തിനിടെ 1.62 കോടി ആളുകളും ഇവിടേക്ക് സന്ദര്‍ശനം നടത്തി. ഇതിനുമുമ്ബ് ഇവിടേക്ക് ശരാശരി 10 ലക്ഷം വിനോദസഞ്ചാരികള്‍ മാത്രമാണ് എത്തിയിരുന്നത്.

മെച്ചപ്പെടുത്തിയ ടൂറിസം പദ്ധതികളും പരിഷ്കാരങ്ങളും ജമ്മുകാശ്മീര്‍ മേഖലയില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. 786 കോടി രൂപയുടെ ടൂറിസം വികസന പദ്ധതികളാണ് ഇവിടെ നടത്തിയത്. അടിസ്ഥാന സൗകര്യ, കണക്റ്റിവിറ്റി മെച്ചപ്പെടുത്തലുകള്‍ക്ക് പുറമെ മെച്ചപ്പെട്ട ക്രമസമാധാനം, സുരക്ഷാ സംവിധാനം, സമാധാന പരിപാലനം എന്നിവ ഉറപ്പാക്കിയുള്ള വിനോദസഞ്ചാര പ്രവര്‍ത്തനങ്ങളും ഈ മേഖലയിലെ കുതിച്ചുചാട്ടത്തിന് കാരണമായി.

 

Related Articles

Back to top button