InternationalLatest

ലക്കിക്ക് രക്തം നല്‍കാനെത്തിയത് അഞ്ചുനായ്ക്കള്‍

“Manju”

ദുബൈ: വെടിയേറ്റ നായെ രക്ഷിക്കാന്‍ എത്തിയത് അഞ്ചു നായ്ക്കള്‍. വേട്ടക്ക്​ ഉപയോഗിക്കുന്ന സലൂക്കി ഇനത്തില്‍ പെട്ട നായെ ദിവസങ്ങള്‍ക്ക്​ മുമ്പാണ്​ ദൈദ്​ പട്ടണത്തിലെ തെരുവില്‍നിന്ന്​ വെടിയുണ്ടകളേറ്റനിലയില്‍ കണ്ടെത്തിയതെന്ന്​ ഉമ്മുല്‍ഖുവൈനിലെ ​സ്​ട്രേ ഡോഗ്​ സെന്‍റര്‍ സ്ഥാപകന്‍ ആമിറ വില്യം പറഞ്ഞു.തെരുവിലൂടെ കടന്നുപോയ ഒരാള്‍ നായ്ക്ക്​ പാല്‍ നല്‍കുകയും സ്​ട്രേ ഡോഗ്​ സെന്‍ററിനെ ബന്ധപ്പെടുകയുമായിരുന്നു. തുടര്‍ന്ന്​ ജീവനക്കാരെത്തി റാസല്‍ഖൈമയിലെ ക്ലിനിക്കിലേക്ക്​ മാറ്റി​. മരണമുനമ്പില്‍നിന്ന്​ ഭാഗ്യത്താല്‍മാത്രം രക്ഷപ്പെട്ട നായ്ക്ക്​ ‘ലക്കി’ എന്നു പേരിടുകയും ചെയ്തു​. എക്സ്റേയില്‍ മൂന്ന്​ സ്ഥലങ്ങളില്‍ വെടിയേറ്റതായി കണ്ടെത്തി. കഴുത്തിന്​ സമീപത്ത്​ പെല്ലറ്റുകള്‍ തുളച്ചുകയറിയ മുറിവിന്​ പുറമെ മറ്റു പരിക്കുകളും ഭക്ഷണം കഴിക്കാത്തതും മൂലം ആകെ അവശനായിരുന്നു. ഇതോടെ ചികിത്സിച്ച ഡോ. ചെന്‍ജറായി സിഗൗകെ രക്​തം കയറ്റണമെന്ന്​ വിധിയെഴുതുകയായിരുന്നു. ഇതിനെ തുടര്‍ന്ന്​ സെന്‍ററിന്‍റെ ഇന്‍സ്റ്റഗ്രാം പേജില്‍ രക്​തം അടിയന്തരമായി ആവശ്യമാണെന്ന്​ പോസ്റ്റിടുകയായിരുന്നു. ഇത്​ അറിഞ്ഞാണ്​ ദുബൈയില്‍നിന്ന്​ വളരെ പെട്ടെന്ന്​ അഞ്ചു നായ്ക്കളെ റാസല്‍ഖൈമയിലെത്തിക്കുകയായിരുന്നു. ഇവയില്‍നിന്ന്​ 74 കിലോഗ്രാം ഭാരമുള്ള ‘ബോണി’ എന്ന കൊക്കേഷ്യന്‍ ഷെപ്പേര്‍ഡിനെയാണ്​ ‘ലക്കി’ക്ക് രക്തംദാനം ചെയ്യാന്‍ തിരഞ്ഞെടുത്തത്​. 300 മില്ലി രക്​തമാണ്​ ഇത്തരത്തില്‍ നല്‍കിയത്​.

Related Articles

Back to top button