LatestThiruvananthapuram

ചാല എച്ച്‌എസ്‌എസ്‌ ഇനി മിക്‌സഡ്‌

“Manju”

തിരുവനന്തപുരം ; ചാല എച്ച്‌എസ്‌എസിന്റെ ചരിത്രം തിരുത്തി 13 പെണ്‍കുട്ടികള്‍ പ്രവേശനം നേടി. ബോയ്സ് സ്കൂളായിരുന്ന ചാല എച്ച്‌എസ്‌എസ് മിക്സഡ് ആക്കിയതിനുശേഷമുള്ള പ്ലസ് വണ്‍ പ്രവേശനത്തിലാണ് വിദ്യാര്‍ഥിനികള്‍ക്ക് അലോട്ട്മെന്റ് ലഭിച്ചത്. പ്ലസ് വണ്‍ ക്ലാസ് തുടങ്ങിയ വ്യാഴാഴ്ച ഉത്സവാന്തരീക്ഷത്തിലാണ് ഇവരെ സ്കൂളിലേക്ക് വരവേറ്റത്. പ്രവേശനോത്സവം മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്തു.

നഗരത്തില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പഠനത്തിന് ഒരുകാലത്ത് ആശ്രയിച്ചിരുന്ന വിദ്യാഭ്യാസ സ്ഥാപനമാണ് ചാല ഗവ. സ്കൂള്‍. മലയാളം, തമിഴ്, ഇംഗ്ലീഷ് എന്നിങ്ങനെ മൂന്ന് മീഡിയങ്ങളുണ്ടായിരുന്ന അപൂര്‍വം വിദ്യാഭ്യാസ സ്ഥാപനമാണിത്.

പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ക്ലാസ് റൂമുകളും ലാബുകളും ഇന്ന് സ്മാര്‍ട്ടായി മാറി. ചാല സ്കൂളിന്റ അടിസ്ഥാന വികസന പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ അടിയന്തര യോഗം വിളിക്കുമെന്നും മന്ത്രി പറഞ്ഞു. ചരിത്ര നിമിഷത്തിന്റെ ഓര്‍മയ്ക്കായി ഓരോ വിദ്യാര്‍ഥിനികളും ഓര്‍മ മരങ്ങള്‍ നട്ടു. വാര്‍ഡ് കൗണ്‍സിലര്‍ എസ് കൃഷ്ണകുമാര്‍ അധ്യക്ഷനായി. പ്രിന്‍സിപ്പല്‍ ഡോ. ഫെലീഷ്യ ചന്ദ്രശേഖരന്‍, ബി എസ് സിന്ധു എന്നിവര്‍ സംസാരിച്ചു.

Related Articles

Back to top button