KeralaLatestThiruvananthapuram

ജില്ലയില്‍ കൊവിഡ് രോഗികളുടെയും ചികിത്സയില്‍ കഴിയുന്നവരുടെയും എണ്ണത്തില്‍ കുറവ് : കളക്ടര്‍ നവജ്യോത് ഖോസെ

“Manju”

സിന്ധുമോൾ. ആർ

തിരുവനന്തപുരം: ജില്ലയില്‍ കൊവിഡ് വ്യാപനം കുറഞ്ഞുതുടങ്ങിയിരിക്കുകയാണ്. ഇതോടെ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണത്തിലും കുറവ് സംഭവിച്ചതായി കളക്ടര്‍ നവജ്യോത് ഖോസെ അറിയിച്ചു. കഴിഞ്ഞ കുറേ ദിവസങ്ങളായി ജില്ലയില്‍ പ്രതിദിന രോഗികളുടെ എണ്ണത്തില്‍ നല്ല കുറവുണ്ടായിരുന്നു. ഇപ്പോള്‍ ഇത് കൂടാതെ ചികിത്സയിലുള്ള രോഗികളുടെ എണ്ണത്തിലും കുറവ് സംഭവിച്ചതായി കളക്ടര്‍ പറയുന്നു. രോഗം സ്ഥിരീകരിച്ച്‌ ചികിത്സയില്‍ കഴിയുന്നവരുടെ കണക്ക് ഈ മാസം ഏഴിന് 12,752 ആയിരുന്നു. അതിനു ശേഷം ഓരോ ദിവസവും രോഗികളുടെ എണ്ണത്തില്‍ കുറവുണ്ടായിട്ടുണ്ട്.

ഒക്ടോബര്‍ 21വരെയുള്ള കണക്കനുസരിച്ച്‌ ജില്ലയില്‍ കൊവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 9,106 ആണ്. നിയന്ത്രണങ്ങള്‍ ശക്തമാക്കിയതോടെ രോഗവ്യാപനത്തിനു ശമനം വന്നുതുടങ്ങിയെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. സര്‍ക്കാര്‍ ആശുപത്രികളില്‍ കൊവിഡ് രോഗികള്‍ക്കായി മാത്രം നീക്കിവച്ചിരിക്കുന്നതില്‍ 27 ശതമാനം കിടക്കകളും ഇപ്പോള്‍ ഒഴിഞ്ഞ് കിടക്കുകയാണ്. ഐ.സി.യു സംവിധാനങ്ങളും വെന്റിലേറ്ററുകളും നിലവില്‍ പര്യാപ്തമാണെന്നും കളക്ടര്‍ പറഞ്ഞു. പ്രതിദിന രോഗികളുടെയും ചികിത്സയിലുള്ള രോഗികളുടെയും എണ്ണം കുറയുന്നുണ്ടെങ്കിലും ജില്ല രോഗഭീതിയില്‍നിന്നു പൂര്‍ണമായും വിട്ടുമാറിയിട്ടില്ല. ഇപ്പോള്‍ ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങളില്‍ അല്പംപോലും ഇളവു നല്‍കാന്‍ സാധിക്കാത്ത അവസ്ഥതന്നെയാണ്. നിയന്ത്രണങ്ങളോട് ബഹുഭൂരിപക്ഷം ആളുകളും സഹകരിക്കുന്നതില്‍ സന്തോഷമുണ്ടെന്നും കളക്ടര്‍ പറയുകയുണ്ടായി

Related Articles

Back to top button