IndiaLatest

ആരോസ് താരങ്ങള്‍ക്ക് ജനുവരി വരെ കളിക്കാന്‍ ആകില്ല

“Manju”

ഇന്ത്യന്‍ ആരോസ് ഇനി തുടരില്ല എന്ന് കഴിഞ്ഞ ദിവസം എ ഐ എഫ് എഫ് അറിയിച്ചിരുന്നു. ഇത് ആരോസില്‍ കരാര്‍ ഉള്ള താരങ്ങളെ വലിയ രീതിയില്‍ ബാധിക്കും. ആരോസ് താരങ്ങള്‍ക്ക് ജനുവരി അവസാനം വരെ എവിടെയും കളിക്കാന്‍ ആകില്ല എന്ന് എ ഐ എഫ് എഫ് ജനറല്‍ സെക്രട്ടറി ഷാജി പ്രഭാകരന്‍ അറിയിച്ചു. ട്രാന്‍സ്ഫര്‍ വിന്‍ഡോ അവസാനിച്ചതു കൊണ്ട് ജനുവരി ആയാല്‍ മാത്രമെ ഇനി മറ്റു ക്ലബുകളിലേക്ക് താരങ്ങള്‍ക്ക് നീങ്ങാന്‍ ആവു എന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ജനുവരി വരെ എ ഐ എഫ് എഫിനൊപ്പം താരങ്ങള്‍ പരിശീലനം നടത്തും എന്നും ഷാജി പ്രഭാകരന്‍ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. ജനുവരിയില്‍ താരങ്ങളെ മറ്റു ക്ലബുകളിലേക്ക് നീങ്ങാന്‍ അനുവദിക്കും എന്നും അദ്ദേഹം പറഞ്ഞു.

Related Articles

Back to top button