KeralaLatest

പ്രത്യേക സ്ക്വാഡുകളുമായി ഭക്ഷ്യസുരക്ഷാവകുപ്പ്

“Manju”


കല്പറ്റ: ഓണക്കാലത്ത് വയനാട് ജില്ലയില്‍ വിതരണം ചെയ്യുന്ന ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരവും സുരക്ഷയും ഉറപ്പാക്കാനായി ഭക്ഷ്യസുരക്ഷാവകുപ്പ് പരിശോധന കര്‍ശനമാക്കും

ഓണക്കാലത്ത് അധികമായി വാങ്ങുന്ന പാല്‍, ഭക്ഷ്യ എണ്ണകള്‍, പപ്പടം, പായസം മിക്‌സ്, വെല്ലം, നെയ്യ്, പച്ചക്കറികള്‍, ചായപ്പൊടി, പരിപ്പുവര്‍ഗങ്ങള്‍, പഴങ്ങള്‍, മത്സ്യം, മാംസം തുടങ്ങിയവയുടെ വിതരണകേന്ദ്രങ്ങളിലും ഹോട്ടല്‍, ബേക്കറി, തട്ടുകടകള്‍ എന്നിവിടങ്ങളിലും ചെക്പോസ്റ്റുകളിലും പരിശോധനയുണ്ടാകും.

ലേബല്‍ വിവരങ്ങള്‍ പൂര്‍ണമായിട്ടില്ലാതെ വില്‍പ്പനയ്ക്കുള്ള ഭക്ഷ്യവസ്തുക്കളും പരിശോധനയ്ക്ക് വിധേയമാക്കും. ഓണക്കാല പരിശോധനയ്ക്കായി പ്രത്യേക സ്‌ക്വാഡിനെയും നിയോഗിച്ചിട്ടുണ്ട്. ഭക്ഷ്യസുരക്ഷാ ലൈസന്‍സെടുക്കാതെ ഒരു സ്ഥാപനവും പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല. നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങള്‍ക്കുനേരെ ഭക്ഷ്യസുരക്ഷ ഗുണനിലവാരനിയമം അനുസരിച്ച് നിയമനടപടികള്‍ സ്വീകരിക്കുമെന്ന് ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മിഷണര്‍ സി.വി. ജയകുമാര്‍ പറഞ്ഞു.

Related Articles

Back to top button