IndiaLatest

അഗ്നിവീര്‍ പരിശീലന കേന്ദ്രം തുടങ്ങി അദാനി ഗ്രൂപ്പ്

“Manju”

ബിലാസ്പൂര്‍: സൈനിക സേവനത്തിന് കരാര്‍ അടിസ്ഥാനത്തില്‍ യുവാക്കളെ തെരഞ്ഞെടുക്കുന്ന അഗ്നിപഥ്പദ്ധതിയില്‍ ചേരാൻ ആഗ്രഹിക്കുന്നവര്‍ക്ക് അദാനി ഗ്രൂപ്പിന് കീഴില്‍ പരിശീലന കേന്ദ്രം തുടങ്ങി. ബിലാസ്പൂര്‍ ജില്ലയിലെ ബര്‍മാനയില്‍ അദാനിയുടെ ഉടമസ്ഥതയിലുള്ള എ.സി.സി സിമന്റ് ഫാക്ടറിയോട് ചേര്‍ന്നാണ് കേന്ദ്രത്തിന്റെ പ്രവര്‍ത്തനം.

അഗ്നിവീര്‍ റിക്രൂട്ട്മെന്റിനെ കുറിച്ച്‌ യുവാക്കളില്‍ അവബോധം സൃഷ്ടിക്കാനും കൂടുതല്‍ ആളുകളെ പ്രതിരോധ സേവനങ്ങളില്‍ ചേരാൻ പ്രോത്സാഹിപ്പിക്കാനുമാണ് പരിശീലന കേന്ദ്രം തുടങ്ങിയതെന്ന് സ്ഥാപന അധികൃതര്‍ പറഞ്ഞു. എസിസി കാമ്പസില്‍ സ്ഥിതി ചെയ്യുന്ന സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ സൗജന്യമായാണ് സൈനിക റിക്രൂട്ട്‌മെന്റ് പരിശീലനം. ആദ്യ ബാച്ചില്‍ 35 പേരാണ് പരിശീലനത്തിന് ചേര്‍ന്നത്.

Related Articles

Back to top button