InternationalLatest

ഒറ്റ ദിവസം കൊണ്ട് ഞാനൊരു ക്രിമിനലായി

“Manju”

രജിലേഷ് കേരിമഠത്തില്‍

യഥാർഥത്തിൽ നമ്മുടെ വിമാനത്താവളത്തിൽ സംഭവിക്കുന്നത് എന്താണെന്ന് സ്വന്തം അനുഭവത്തിൽ വന്നപ്പോഴാണ് മനസ്സിലായത്. ഒരാൾക്കും അങ്ങനെ ഇറങ്ങിപ്പോകാൻ പറ്റില്ല. അവരുടെ ഉത്തരവാദിത്തമില്ലായ്മയാണ് എല്ലാത്തിനും കാരണം.’കഴിഞ്ഞ 18ന് അബുദാബിയിൽനിന്നു കൊച്ചിയിലെത്തി ക്വാറന്റീനിലുള്ള കടവന്ത്ര സ്വദേശി അനൂപ് മാത്യു എന്ന യുവാവ് വിമാനത്താവളത്തിൽ തനിക്കുണ്ടായ അനുഭവം പങ്കുവയ്ക്കുകയാണ്.

അബുദാബിയിൽ ഫയർ ഡിപ്പാർട്മെന്റിൽ ഷട്ട്ഡൗൺ വർക്കിനു മൂന്നു മാസത്തേക്കു പോയതാണ് ഇയാൾ. വീസ കാലാവധി കഴിഞ്ഞതിനാലാണു മടങ്ങിയത്.‘ഒറ്റ ദിവസം കൊണ്ട് ഞാനൊരു ക്രിമിനലായി. ഉദ്യോഗസ്ഥരുടെ കണ്ണു വെട്ടിച്ച് നിരീക്ഷണത്തിലാകാതെ വീട്ടിൽ വന്നയാൾ. ഞാൻ മിസിങ് ആണെന്നു പറഞ്ഞ് കമ്മിഷണർ ഓഫിസിൽനിന്ന് വിളി വന്നപ്പോഴാണ് ആദ്യം ഞെട്ടിയത്.

പിന്നെ ഹെൽത്ത് ഓഫിസിൽനിന്നും സ്റ്റേഷനിൽ നിന്നുമെല്ലാം തെരുതെരെ വിളികൾ. ഒടുവിൽ വീട്ടിലേക്ക് ആംബുലൻസ് പാഞ്ഞെത്തുന്നു. എന്നെ കൊണ്ടു പോകാൻ. എത്ര ഭീകരമായ നിമിഷങ്ങൾ.. ഒടുവിൽ ഞാനൊരു കുറ്റവാളി എന്ന പോലെയായിപത്രത്തിൽ വാർത്ത വന്നതു കൂടി കണ്ടപ്പോൾ മനസ്സുകൊണ്ടും ശരീരം കൊണ്ടും തളർന്നു പോയെന്നും വിഷമത്തോടെ അനൂപ് മാത്യു പറഞ്ഞു.

 

Related Articles

Back to top button