InternationalLatest

നൂറാം പിറന്നാളിന് ‘അറസ്റ്റിലാകണം’

“Manju”

കാൻബെറ: പിറന്നാള്‍ ദിനത്തില്‍ സമ്മാനങ്ങള്‍ ലഭിക്കാനും ആഗ്രഹങ്ങള്‍ സഫലമാക്കാനും ഇഷ്ടമില്ലാത്തവര്‍ ആരാണ്. പുതിയ കാലത്ത് പുത്തന്‍ മൊബൈല്‍ ഫോണുകളും വിലകൂടിയ ഗാഡ്ജറ്റുകളും സമ്മാനമായി കിട്ടണമെന്ന് ആഗ്രഹിക്കുന്നവരാണ് ഭൂരിഭാഗം പേരും. അതെല്ലങ്കില്‍ എങ്ങോട്ടെങ്കിലും യാത്രപോകുക, സ്‌കൈ ഡൈവിങ് ചെയ്യുക, കിടിലന്‍ ഭക്ഷണം കഴിക്കുക ഇതൊക്കെയാകും മറ്റു ചിലരുടെ ആഗ്രഹങ്ങള്‍.

എന്നാല്‍ ആസ്‌ട്രേലിയയിലെ ഈ മുത്തശ്ശിക്ക് ചില്ലറ വയസൊന്നുമല്ല, നൂറാം പിറന്നാളിന് വിചിത്രമായ ആഗ്രഹമാണ് മുത്തശ്ശി സഫലമാക്കിയത്. അടുത്തിടെയാണ് ജീന്‍ ബിക്കറ്റണ്‍ എന്ന മുത്തശ്ശി അവരുടെ നൂറാം ജന്മദിനം ആഘോഷിച്ചത്. ഈ പിറന്നാളിന് അറസ്റ്റിലാകണം എന്നതായിരുന്നു അവരുടെ ആഗ്രഹം. മുത്തശ്ശിയുടെ ആഗ്രഹം വിക്ടോറിയ പൊലീസും അറിഞ്ഞു. പിറന്നാള്‍ ആഘോഷവേദിയിലെത്തി മുത്തശ്ശിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

വിക്ടോറിയ പൊലീസ് തന്നെയാണ് ബിക്കറ്റണിനെ ‘ഔദ്യോഗികമായി അറസ്റ്റ് ചെയ്തകാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. മൂന്ന് യുവ പൊലീസ് ഉദ്യോഗസ്ഥരോടൊപ്പം വിലങ്ങണിയിച്ച മുത്തശ്ശിയുടെ ചിത്രവും പൊലീസ് പോസ്റ്റ് ചെയ്തു. ഇത് ഏറ്റവും മികച്ച പിറന്നാളാഘോഷമായിരുന്നെന്ന് ജീന്‍ ഞങ്ങളോട് പറഞ്ഞു.
അവര്‍ക്ക് മികച്ച അനുഭവം നല്‍കാന്‍ സഹായിച്ചതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്. ജീനിന് നൂറാം ജന്മദിനാശംസകള്‍…പൊലീസ് ഫേസ്ബുക്കില്‍ പോസ്റ്റില്‍ കുറിച്ചു. മുത്തശ്ശിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നും പൊലീസിന്റെ പ്രവൃത്തിയെ അഭിനന്ദിച്ചുമെല്ലാം നിരവധി പേരാണ് പോസ്റ്റിന് കീഴെ കമന്റ് ചെയ്തിരിക്കുന്നത്.

Related Articles

Back to top button