KeralaLatest

കഥാകൃത്ത് ടി പത്മനാഭന്‍ കൊവിഡ് മുക്തനായി

“Manju”

കഥാകൃത്ത് ടി പത്മനാഭന്‍ കൊവിഡ് മുക്തനായി ആശുപത്രി വിട്ടു. പതിനൊന്ന് ദിവസത്തെ ചികിത്സയ്ക്ക് ശേഷമാണ് കണ്ണൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ നിന്നും പൂര്‍ണ്ണ ആരോഗ്യവാനായി വീട്ടിലേക്ക് മടങ്ങിയത്.കല്ല്യാശേരി എംഎല്‍എ എം. വിജിന്‍, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ എസ് അജിത്ത്, ആശുപത്രി സൂപ്രണ്ട് ഡോ കെ സൂദീപ്, ഡെപ്യൂട്ടി മെഡിക്കല്‍ സൂപ്രണ്ട് ഡോ ഡി കെ മനോജ്, ആര്‍. എം. ഒ സരിന്‍ എസ്. എം, നേഴ്‌സിംഗ് സൂപ്രണ്ട് റോസമ്മ സണ്ണി തുടങ്ങിയവര്‍ ചേര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ നിന്നും യാത്രയാക്കിയത്. കൊവിഡിനെ പോരാടി തോല്‍പ്പിക്കാന്‍ കരുത്തുപകര്‍ന്നതിന് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ടി. പത്മനാഭന്‍ നന്ദി അറിയിച്ചു.

Related Articles

Back to top button