IndiaLatest

വധൂവരന്മാരുടെ വാഹനം പൊലീസ് സ്റ്റേഷന് മുന്നിലിട്ട് കത്തിച്ചു

“Manju”

തേനി: കല്യാണവീട്ടിലെ തല്ലാണ് ഇപ്പോഴത്തെ വാര്‍ത്തകളില്‍ നിറയുന്നത്. നേരത്തെ പപ്പടത്തിന് വേണ്ടി തല്ലുണ്ടാക്കിയ ആലപ്പുഴ സംഭവത്തിന് ശേഷം ഇപ്പോള്‍ വീണ്ടും ഒരു കല്യാണത്തല്ലിന്റെ വാര്‍ത്ത പുറത്തു വരികയാണ്. തമിഴ്നാട്ടിലെ തേനിയിലാണ് സംഭവം. വിവാഹ ദിവസം വധൂവരന്മാരുടെ വാഹനം പൊലീസ് സ്റ്റേഷന് മുന്നിലിട്ട് യുവാവ് കത്തിച്ചു.

വധുവിന്റെ സഹോദരനാണ് ചിന്നമന്നൂര്‍ പൊലീസ് സ്റ്റേഷനു മുന്നില്‍ പാര്‍ക്കുചെയ്തിരുന്ന വാഹനം കത്തിച്ചത്. ചിന്നമന്നൂര്‍ തേരടി തെരുവില്‍ പാണ്ടിയുടെ മകള്‍ മല്ലികയും (24) മുറച്ചെറുക്കന്‍ ദിനേഷ് കുമാറും (28) തമ്മിലുള്ള വിവാഹമാണ് കയ്യാങ്കളിയില്‍ കലാശിച്ചത്.

ഇരുവരും ഏറെ നാളായി പ്രണയത്തിലായിരുന്നു. വിവാഹത്തിന് വീട്ടുകാര്‍ എതിരായതോടെ ബന്ധുക്കളില്‍ ചിലരുടെ സഹായത്തോടെയാണ് ഇവര്‍ വീരപാണ്ടി ക്ഷേത്രത്തില്‍ വച്ച്‌ വിവാഹം കഴിച്ചത്. എന്നാല്‍ വിവരമറിഞ്ഞ് ബന്ധുക്കളെത്തി പ്രശ്നം ഉണ്ടാക്കാന്‍ സാധ്യതയുള്ളതിനാല്‍ ഇരുവരും വിവാഹശേഷം ചിന്നമന്നൂര്‍ പൊലീസ് സ്റ്റേഷനില്‍ അഭയം തേടി.

Related Articles

Back to top button