IndiaLatest

പ്രധാനമന്ത്രിയുടെ ജന്മദിനം ;രാജ്യത്ത് രണ്ടാഴ്ചത്തെ പരിപാടികള്‍

“Manju”

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തില്‍ രാജ്യ വ്യാപക പരിപാടികള്‍ സംഘടിപ്പിക്കാനൊരുങ്ങി ബിജെപി. രണ്ടാഴ്ച നീണ്ടുനില്‍ക്കുന്ന സേവാ ക്യാമ്പെയ്‌നിന്റെ ഭാഗമായി ഏക് ഭാരത്, ശ്രേഷ്ഠ ഭാരത്എന്ന് സന്ദേശം പൊതുജനങ്ങളിലെത്തിക്കുകയെന്ന ലക്ഷ്യത്തില്‍ എല്ലാ ജില്ലകളിലും ബിജെപി നാനാത്വത്തില്‍ ഏകത്വംഎന്ന പേരില്‍ പരിപാടികള്‍ സംഘടിപ്പിക്കും. ക്യാമ്പെയ്‌നിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ബിജെപി ജനറല്‍ സെക്രട്ടറി അരുണ്‍ സിംഗിന്റെ നേതൃത്വത്തില്‍ എട്ടംഗ കേന്ദ്ര പാനല്‍ രൂപീകരിച്ചു.

രക്തദാന ക്യാമ്പുകള്‍, ജലസംരക്ഷണത്തെക്കുറിച്ചുള്ള ബോധവല്‍ക്കരണ പരിപാടികള്‍, ശുചിത്വ ഡ്രൈവുകള്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ രണ്ടാഴ്ചയില്‍ നടത്തും. ശുചീകരണ യജ്ഞം, ജലസംരക്ഷണത്തിനായുള്ള ബോധവല്‍ക്കരണ ക്യാമ്പെയിനുകള്‍, വികലാംഗര്‍ക്ക് ഉപകരണങ്ങള്‍ വിതരണം ചെയ്യുക, പ്രാദേശിക ഉല്‍പ്പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കുക, സൗജന്യ ആരോഗ്യ പരിശോധന ക്യാമ്പുകള്‍ സംഘടിപ്പിക്കുക എന്നിവയ്‌ക്കും പാര്‍ട്ടി നിര്‍ദ്ദേശങ്ങള്‍ നല്‍കി.

എല്ലാ സംസ്ഥാന യൂണിറ്റുകളിലെയും പാര്‍ട്ടി ഭാരവാഹികള്‍ മറ്റൊരു സംസ്ഥാനത്തെ ഭാഷയും സംസ്‌കാരവും സ്വീകരിക്കും. ഒരു ദിവസമാകും ഇപ്രകാരം ചെയ്യുകയെന്നും പാര്‍ട്ടി വ്യക്തമാക്കി. രാജത്ത് നടപ്പാക്കുന്ന പ്രവര്‍ത്തനങ്ങളുടെയും പദ്ധതികളുടെയും വിവരങ്ങള്‍ പ്രധാനമന്ത്രിയുടെ നമോ ആപ്പില്‍ ചേര്‍ക്കും. സംസ്ഥാന യൂണിറ്റുകള്‍ക്കാകും ഇതിന്റെ ചുമതല. ഏക ഭാരതം, ശ്രേഷ്ഠ ഭാരതം ക്യാമ്പെയ്‌നുകള്‍ മികച്ച രീതിയില്‍ സംഘടിപ്പിക്കുന്ന അഞ്ച് സംസ്ഥാന യൂണിറ്റുകള്‍ക്ക് പുരസ്‌കാരം നല്‍കുമെന്നും കമ്മിറ്റി അറിയിച്ചു.

മോദിയുടെ ജന്മദിനമായ സെപ്തംബര്‍ 17ന് ആരംഭിക്കുന്ന പ്രചാരണം മഹാത്മാഗാന്ധിയുടെ ജന്മദിനമായ ഒക്ടോബര്‍ രണ്ടിന് സമാപിക്കും. സമാപന ദിവസം ഖാദി വസ്ത്രങ്ങള്‍ ധരിക്കുന്നതിനും ഖാദി ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നതും പ്രോത്സാഹിപ്പിക്കും. ബിജെപി വര്‍ഷങ്ങളായി പ്രധാനമന്ത്രി മോദിയുടെ ജന്മദിനം സേവന ദിനം ആയി ആഘോഷിക്കുന്നു. രാജ്യത്തുടനീളം രണ്ടാഴ്ച നീണ്ട് നില്‍ക്കുന്ന ക്ഷേമപ്രവര്‍ത്തനങ്ങളാണ് പാര്‍ട്ടി സംഘടിപ്പിക്കുന്നത്.

Related Articles

Back to top button