KeralaLatest

ശ്രീനാഥിന്റെ പോരാട്ടം വീണ്ടും ചര്‍ച്ചയാകുന്നു.

“Manju”

 

കൊച്ചി: ലക്ഷ്യം മനസില്‍ ഉറപ്പിച്ചുകഴിഞ്ഞാല്‍ അതിലേക്കുള്ള വഴികളും ഭാഗ്യവും അധ്വാനം കൊണ്ടുവരും. മഹാന്മാര്‍ മുതല്‍ ജീവിത വിജയത്തിന്റ കൊടുമുടികയറിയ ഏത് മനുഷ്യന്റെയും കഥ ഇങ്ങനെയാണ്. എറണാകുളം റെയില്‍വേ സ്റ്റേഷനിലെ ചുമട്ടുതൊഴിലാളിയായിരുന്ന ശ്രീനാഥ് കെ ഐഎഎസ് നേടിയതും ഇതേ പാതയിലൂടെയാണ്. അടുത്തിടെ സിവില്‍ സര്‍വീസ് പരീക്ഷാഫലം പുറത്തുവന്നതിന് പിന്നാലെയാണ് 2018ല്‍ ഐഎഎസ് നേടിയ ശ്രീനാഥിന്റെ വിജയഗാഥ സമൂഹമാധ്യമങ്ങളില്‍ വീണ്ടും ചര്‍ച്ചയാകുന്നത്. നാലാമത്തെ തവണ 84 ശതമാനം മാര്‍ക്കോടെയാണ് ശ്രീനാഥ് വിജയിച്ചത്.
ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പാണ് ശ്രീനാഥ് കെ ചുമട്ടുതൊഴിലാളിയായി ജോലി ചെയ്തിരുന്നത്. ഓരോ വര്‍ഷവും ലക്ഷക്കണക്കിന് ഉദ്യോഗാര്‍ഥികള്‍ യൂനിയന്‍ പബ്ലിക് സര്‍വീസ് കമീഷന്റെ പരീക്ഷയില്‍ വിജയിക്കാനായി അത്യധ്വാനം ചെയ്യുന്നു. വന്‍കിട കോചിംഗ് സെന്ററുകളില്‍ ലക്ഷക്കണക്കിന് രൂപ മുടക്കി വര്‍ഷങ്ങളോളം തയ്യാറെടുപ്പുകള്‍ നടത്തുന്നു. ശ്രീനാഥിന് കോച്ചിംഗ് സെന്ററില്‍ ഫീസ് അടക്കാന്‍ കഴിഞ്ഞില്ല. കോച്ചിഗ് ഇല്ലെങ്കില്‍ ഐഎഎസ് കടമ്പ കടക്കാനാവില്ല എന്നാണ് ഏതൊരു സാധാരണ യുവാവിനെയും പോലെ ശ്രീനാഥും വിശ്വസിച്ചിരുന്നത്. അങ്ങനെയാണ് കേരളാ പിഎസ്‌സിക്ക് തയ്യാറെടുക്കാന്‍ തുടങ്ങിയത്. റെയില്‍വേ സ്റ്റേഷനില്‍ സ്ഥാപിച്ചിട്ടുള്ള സൗജന്യ വൈഫൈയെ ആശ്രയിച്ചായിരുന്നു പഠനം. ഒരേ വൈഫൈയില്‍ നിന്ന് സ്മാര്‍ട് ഫോണില്‍ പഠനം തുടങ്ങി.

ചുമട്ടു ജോലിക്കിടെ സമയം കിട്ടുമ്പോള്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ കേള്‍ക്കുകയും പഠിക്കുകയും ചെയ്തു. അര്‍പണബോധവും കഠിനാധ്വാനവും കൊണ്ട് ശ്രീനാഥിന് പിഎസ്സി പരീക്ഷയില്‍ മികച്ച നേട്ടം കൊയ്യാനായി. അങ്ങനെയാണ് സൗജന്യ വൈഫൈയുടെ സഹായത്തോടെ യുപിഎസ്സി പരീക്ഷയും വിജയിക്കാമെന്ന ആത്മവിശ്വാസം ലഭിച്ചത്. അങ്ങനെ റെയില്‍വേ പോര്‍ട്ടറായി ജോലി ചെയ്തിരുന്ന ശ്രീനാഥ് കോച്ചിംഗ് ഇല്ലാതെ യുപിഎസ്സിയും വിജയിച്ചു. യുപിഎസ്സി സിവില്‍ സര്‍വീസ് പരീക്ഷയില്‍ വിജയിച്ച ശ്രീനാഥിനെ അഭിനന്ദിച്ച്‌ അന്നത്തെ റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍ ട്വീറ്റ് ചെയ്തിരുന്നു. മൂന്നാര്‍ സ്വദേശിയാണ് ശ്രീനാഥ്.

Related Articles

Back to top button