InternationalLatest

ചൈനയില്‍ അതിശക്തമായ ഭൂചലനം

“Manju”

ബീജിംങ്: ചൈനയില്‍ അതിശക്തമായ ഭൂചലനം. നിരവധിപേര്‍ കൊല്ലപ്പെട്ടുവെന്ന് റിപ്പോര്‍ട്ട്. മാളുകള്‍ അടക്കമുള്ളവ ഭൂചലനത്തില്‍ തകര്‍ന്നിട്ടുണ്ട്. റിക്ടര്‍ സ്‌കെയിലില്‍ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ ഏഴുപേര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് ഉച്ചയ്ക്ക് 1.15നാണ് ഭൂചലനം ഉണ്ടായത്. ചൈനയുടെ തെക്ക് പടിഞ്ഞാറ് സിച്ചുവാന്‍ പ്രവിശ്യയിലാണ് ഭൂകമ്പമുണ്ടായത്.
ഭൂമികുലുക്കം അനുഭവപ്പെട്ട ജില്ലയില്‍ നിന്ന് 39 കിലോമീറ്റര്‍ അകലെയാണ് പ്രഭവകേന്ദ്രം. നാശനഷ്ടത്തിന്റെ കൃത്യമായ കണക്ക് പുറത്തുവന്നിട്ടില്ല. ടിബറ്റിനോട് ചേര്‍ന്നുള്ള പ്രദേശമാണ് സിച്ചുവാന്‍. കനത്ത ഭൂകമ്പങ്ങള്‍ സ്ഥിരം നടക്കുന്ന മേഖലയാണ് ടിബറ്റന്‍ പീഠഭൂമി. 2008 മുതല്‍ 82 ഭൂകമ്പങ്ങള്‍ ഈ മേഖലയില്‍ നടന്നിട്ടുണ്ട്.
69,000 പേരാണ് മരിച്ചത്. 2013ല്‍ റിക്ടര്‍ സ്‌കെയിലില്‍ 7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ 200പേര്‍ മരിച്ചിരുന്നു. നിരവധി കെട്ടിടങ്ങള്‍ ഭൂചനലത്തില്‍ തകര്‍ന്നിട്ടുണ്ട്. ചൈനയുടെ സൈന്യം അടക്കമുള്ളവ രക്ഷാ പ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങിയിട്ടുണ്ട്.

Related Articles

Back to top button