IndiaLatest

രാമക്ഷേത്ര നിര്‍മ്മാണത്തിനായി 10 രൂപ ശേഖരിക്കാന്‍ വീട് കയറി ബിജെപി

“Manju”

 

അയോധ്യ:  രാമക്ഷേത്ര നിര്‍മാണത്തിനായി എല്ലാവീടുകളും കയറി ഫണ്ട് ശേഖരിക്കാന്‍ മഹാരാഷ്ട്ര ബി.ജെ.പി കമ്മറ്റി തീരുമാനം. വീടുകള്‍ കയറിയിറങ്ങി 10 രൂപ ശേഖരിക്കാനാണ് തീരുമാനം.
ധനശേഖരണം 15ന് തുടങ്ങും. ബൂത്ത് ഘടകങ്ങളുടെ നേതൃത്വത്തിലായിരിക്കും ഓരോ മേഖലയിലെയും പരിപാടി.
നിയമസഭാ കൗണ്‍സില്‍ തിരഞ്ഞെടുപ്പിലേറ്റ ക്ഷീണം രാമക്ഷേത്ര നിര്‍മ്മാണത്തിലൂടെ മറികടക്കാനാണ് തീരുമാനം.
ജനങ്ങള്‍ക്കിടയില്‍ ബി.ജെ.പിയുടെ പ്രവര്‍ത്തനം ശക്തമാക്കാന്‍ വേണ്ടികൂടിയാണ് എല്ലാ വീടുകളിലും പ്രവര്‍ത്തകര്‍ ഫണ്ട് ശേഖരണത്തിനായി എത്തുന്നത്.
കഴിഞ്ഞ ദിവസം ചേര്‍ന്ന ജില്ലാ ഭാരവാഹികളുടെ യോഗത്തിലാണ് വീടുകള്‍ കയറിയിറങ്ങി രാമക്ഷേത്ര ട്രസ്റ്റിനു സംഭാവന സ്വീകരിക്കാന്‍ തീരുമാനിച്ചത്.

Related Articles

Back to top button