KeralaLatest

വൈദ്യുതി പുറത്തു നിന്ന് വാങ്ങും

“Manju”

സംസ്ഥാനത്ത് വൈദ്യുതിക്ഷാമം രൂക്ഷമായതിനാൽ വൈദ്യുതി പുറത്ത് നിന്ന് വാങ്ങുന്നതിനായി ബോര്‍ഡിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടിഅധികം വൈകാതെ ബോര്‍ഡ് ഇക്കാര്യത്തില്‍ തീരുമാനം കൈക്കൊളളുമെന്നും, നിലവിലുള്ള പദ്ധതികള്‍ പ്രാവര്‍ത്തികമായി കഴിഞ്ഞാല്‍ പ്രതിസന്ധി പൂർണ്ണമായും പരിഹരിക്കപ്പെടുമെന്നും മന്ത്രി പറഞ്ഞു.

ജലവൈദ്യുതി പദ്ധതികള്‍ പ്രാവര്‍ത്തികമായാല്‍ വൈദ്യുതി പുറത്ത് വില്‍ക്കാന്‍ വരെ സാധിക്കുമെന്ന് പറഞ്ഞ മന്ത്രി വൈദ്യുതി ക്ഷാമം രൂക്ഷമായത് കൊണ്ട് തന്നെ വൈദ്യുതി നിരക്ക് ഉയര്‍ന്നേക്കാൻ സാധ്യതയുണ്ടെന്നും വ്യക്തമാക്കി. ‘പുറത്ത് നിന്ന് വൈദ്യുതി വാങ്ങിക്കുമ്പോള്‍ സ്വാഭാവികമായിട്ടും നിരക്ക് ഉയര്‍ത്തേണ്ടി വരും. വാങ്ങുന്ന വൈദ്യുതിയുടെ നിരക്ക് അനുസരിച്ച് വൈദ്യുതി നിരക്ക് ഉയര്‍ത്താന്‍ കേന്ദ്രം അനുമതി നല്‍കിയിട്ടുണ്ട്. എന്നാൽ ഗുണഭോക്താക്കളെ ഇത് ബാധിക്കുമെന്ന് ആശങ്കയുണ്ട്. ജലവൈദ്യുത പദ്ധതികള്‍ക്ക് തുടക്കം കുറിക്കുകയല്ലാതെ പ്രശ്നം പരിഹരിക്കാൻ മറ്റ് വഴികളില്ല’, മന്ത്രി കെ കൃഷ്ണന്‍കുട്ടി കൂട്ടിച്ചേർത്തു.

Related Articles

Back to top button