KeralaLatest

കൊട്ടാരക്കര ശാന്തിഗിരി ആശ്രമത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു

“Manju”

കൊട്ടാരക്കര: പള്ളിക്കൽ ശാന്തിഗിരി ആശ്രമത്തിൽ നടത്തിയ ഓണാഘോഷ പരിപാടികൾ നഗരസഭ ചെയർമാൻ എ.ഷാജു ഉദ്ഘാടനം ചെയ്തു. റൂറൽ ജില്ലാ പ്രസ് ക്ളബ്ബിന്റെ ഓണാഘോഷമാണ് ശാന്തിഗിരിയുമായി ചേർന്ന് നടത്തിയത്. പ്രോഗ്രാം കൺവീനർ ജി.രംഗനാഥന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കൊട്ടാരക്കര ഡിവൈ.എസ്.പി ജി.ഡി.വിജയകുമാർ, തഹസീൽദാർ പി.ശുഭൻ, ആശ്രമം ബ്രാഞ്ച് ഇൻചാർജ് ജനനി തേജസ്വി ജ്ഞാന തപസ്വിനി, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ.ജോൺസൺ, ജില്ലാ ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് എ.എസ്.ഷാജി, നെടുവത്തൂർ ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആർ.രാജശേഖരൻ പിള്ള, ഡി.സി.സി സെക്രട്ടറി പി.ഹരികുമാർ, കവി ശ്യാം അടൂർ, പി.അഭിലാഷ്, കെ.ശിവപ്രസാദ്, കോട്ടാത്തല ശ്രീകുമാർ, കെ.വി.സന്തോഷ് ബാബു എന്നിവർ സംസാരിച്ചു. കാഥിക ജെ.എസ്.ഇന്ദു, നാടക നടൻ പ്രദീപ് നീലാംബരി, അഞ്ജന വിജയകുമാർ, മുക്ത ഷീബ സുരേഷ്, പുത്തൂർ ഋഥം സ്പെയ്സ് ഓഫ് ആർട്സിലെ കലാകാരികൾ എന്നിവർ കലാപരിപാടികൾ അവതരിപ്പിച്ചു.

 

Related Articles

Back to top button