LatestThiruvananthapuram

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

“Manju”

കിളിമാനൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതി അറസ്റ്റിൽ. വെള്ളല്ലൂർ കൊഞ്ചിറവിള അജി മന്ദിരത്തിൽ അരുൺ ആണ് അറസ്റ്റിലായത്. പ്രതി സ്നേഹം നടിച്ച് പണവും സ്വർണവും കൈക്കലാക്കിയ ശേഷം ഭീഷണിപ്പെടുത്തി നിരന്തരം പീഡിപ്പിക്കുകയായിരുന്നു. വീണ്ടും സ്വർണവും പണവും ആവശ്യപ്പെട്ടപ്പോൾ കുട്ടി ബന്ധുക്കളെ അറിയിക്കുകയും പോലീസിൽ പരാതിപ്പെട്ടതിനെ തുടർന്ന് ഒളിവിൽ പോയ പ്രതീ മുതുവിള കല്ലു വരമ്പത്ത് കൃഷിയിടത്തിലെ ഏറുമാടത്തിൽ കഴിയുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് ഡിവൈഎസ്പി സുരേഷിനെ നിർദ്ദേശപ്രകാരം സിഐ മനോജ് കുമാർ എസ്ഐ ബിജു കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്.

Related Articles

Back to top button