IndiaLatest

21 വര്‍ഷത്തിന്ശേഷം താടി വടിച്ച് രാംശങ്കര്‍

ഛത്തീസ് ഗഡില്‍ പുതിയ ജില്ല കിട്ടിയതോടെയാണ് താടി വടിക്കാൻ തീരുമാനിച്ചത്

“Manju”

മഹേഷിന്റെ പ്രതികാരം സിനിമയിലെ മഹേഷിന്റെ മനോഹര പ്രതികാരത്തെക്കുറിച്ച് നമുക്ക് എല്ലാവര്‍ക്കും അറിയാം. ജിപ്‌സന്‍ എന്ന കഥാപാത്രത്തെ തല്ലി തോല്‍പ്പിക്കുന്നത് വരെ ചെരുപ്പിടില്ലെന്നായിരുന്നു മഹേഷിന്റെ പ്രതിജ്ഞ. സിനിമയുടെ ക്ലൈമാക്‌സില്‍ ജിപ്‌സണെ അടിച്ച് വീഴ്ത്തിയ ശേഷം സ്റ്റൈല്ലായി ചെരുപ്പിട്ട് വരുന്ന മഹേഷ് പ്രേക്ഷകരുടെ ഹൃദയം കവര്‍ന്നിരുന്നു. ഛത്തീസ്ഗഢിലെ ഇതുപോലെ ഒരു മഹേഷാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം.
രാമശങ്കര്‍ ഗുപ്ത എന്ന ഛത്തീസ്ഗഢ് സ്വദേശിയാണ് പുതിയ ജില്ല സ്ഥാപിക്കാനായി 21 വര്‍ഷം താടി വടിക്കാതിരുന്നത്. ഛത്തീസ്ഗഡിലെ 32ാമത്തെ ജില്ലയായ മാനേന്ദ്രഗഡ് ചിര്‍മിരി ഭരത്പൂരിന്റെ ഉദ്ഘാടനം സംസ്ഥാന സര്‍ക്കാര്‍ നിര്‍വഹിച്ചതിന് പിന്നാലെയാണ് തന്റെ പ്രതിജ്ഞ അവസാനിപ്പിച്ച് രാംശങ്കര്‍ താടി വടിച്ചത്. നാല്‍പ്പത് വര്‍ഷത്തെ കാത്തിരിപ്പിനാണ് പുതിയ ജില്ല സര്‍ക്കാര്‍ പ്രഖ്യാപിച്ചതോടെ അവസാനിച്ചത്.
https://t.co/ohjvkV6jhB

Related Articles

Back to top button