InternationalLatest

വിഖ്യാത ഫ്രഞ്ച് ചലച്ചിത്ര സംവിധായകൻ ​ഗൊദാർദ്‌ അന്തരിച്ചു

“Manju”

പാരിസ് ; വിശ്വവിഖ്യാത ചലച്ചിത്രകാരൻ ഴാങ് ലൂക്ക ഗൊദാർദ് (91) അന്തരിച്ചു. ഫ്രഞ്ച് നവതരംഗ സിനിമയുടെ പിതാവ് എന്നു വിശേഷിപ്പിക്കപ്പെടുന്ന ഗൊദാർദിന്റെ അന്ത്യം ചൊവ്വാഴ്ച പുലർച്ചെയായിരുന്നു. ബ്രത്‍ലസ്, കണ്ടംപ്റ്റ്, മൈ ലൈഫ് ടു ലിവ്, എ വുമൺ ഈസ് എ വുമൺ, വീക്കെന്‍ഡ്, ആല്‍ഫവില്‍ തുടങ്ങിയവയാണ് ശ്രദ്ധേയ സിനിമകൾ.

1960 കളിൽ ലോക സിനിമയിൽ വിപ്ലവം സൃഷ്ടിച്ച ചലച്ചിത്രകാരനായിരുന്നു ഗൊദാർദ്. തിരക്കഥാകൃത്ത്, നടൻ, നിർമാതാവ് എന്നീ നിലകളിലും ശ്രദ്ധേയനായിരുന്നു. 1930 ൽ ഒരു സ്വിസ് ഫിസിഷ്യന്റെ മകനായി പാരിസിൽ ജനിച്ച ഗൊദാർദ് തിരക്കഥാകൃത്തായാണ് സിനിമയിലേക്കു പ്രവേശിപ്രവേശിച്ചത്. 1960 ൽ പുറത്തിറങ്ങിയ ബ്രത്‌ലസ് ആണ് ആദ്യചിത്രം.

Related Articles

Back to top button