IndiaLatest

വന്ദേ സ്ലീപ്പറും മെട്രോയും ഉടൻ ; നോണ്‍ എസി പുഷ്-പുള്‍ ട്രെയിൻ ഒക്ടോബര്‍ 31നകം

“Manju”

ന്യൂഡല്‍ഹി: വന്ദേ ഭാരത് എക്‌സ്പ്രസിന്റെ സ്ലീപ്പര്‍ പതിപ്പ് വൈകാതെ തന്നെ ഇന്ത്യൻ റെയില്‍വേ അവതരിപ്പിക്കുമെന്ന് ഇന്റഗ്രല്‍ കോച്ച്‌ ഫാക്ടറി ജനറല്‍ മാനേജര്‍ ബിജി മല്യ. വന്ദേ മെട്രോ ഉടനെത്തുമെന്നും നോണ്‍ എസി പുഷ്-പുള്‍ ട്രെയിൻ വരുമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. ഈ സാമ്പത്തിക വര്‍ഷത്തിനകം തന്നെ വന്ദേ ഭാരതിന്റെ സ്ലീപ്പര്‍ പതിപ്പ് പുറത്തിറക്കും. വന്ദേ മെട്രോയും ഈ സാമ്പത്തിക വര്‍ഷം അവതരിപ്പിക്കും. 22 കോച്ചുകളും ഒരു ലോക്കോമോട്ടീവും ഉള്ള നോണ്‍ എസി പുഷ്-പുള്‍ ട്രെയിൻ എന്ന് വിളിക്കപ്പെടുന്ന ട്രെയിനും ജനങ്ങള്‍ക്കായി നല്‍കും. എയര്‍ കണ്ടീഷൻ ചെയ്യാത്ത ഇത്തരം ട്രെയിൻ ഒക്ടോബര്‍ 31-ന് മുമ്പ് നാടിനായി സമര്‍പ്പിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഇന്റഗ്രല്‍ കോച്ച്‌ ഫാക്ടറി ജനറല്‍ മാനേജര്‍ അറിയിച്ചു.

‘നമോ എക്‌സ്പ്രസ്’ എന്ന് പേരിട്ട ഗണപതി സ്‌പെഷ്യല്‍ ട്രെയിൻ മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ഫ്ലാഗ് ഓഫ് ചെയ്തുിരുന്നു. മുംബൈ ദാദര്‍ സ്റ്റേഷനില്‍ നിന്ന് കൊങ്കണിലേക്കുള്ള ട്രെയിനാണിത്. വിനായക ചതുര്‍ത്ഥി ആഘോഷം വരാനിരിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ കൊങ്കണ്‍ മേഖലയിലേക്ക് പോകുന്ന ഭക്തര്‍ക്കായി ആറ് പ്രത്യേക ട്രെയിനുകളും 338 ബസുകളും ക്രമീകരിച്ചിട്ടുണ്ട്.

Related Articles

Back to top button