HealthLatest

പഞ്ചസാരയ്ക്ക് പകരം കൂടുതല്‍ പോഷകങ്ങളടങ്ങിയ ആഹാരം ഉള്‍പ്പെടുത്താം

“Manju”

പഞ്ചസാര ഏവരും ഇഷ്ടപ്പെടുന്ന ഒന്നാണ്. ചായ, ജ്യൂസ്, മധുര പലഹാരങ്ങള്‍ എന്നുവേണ്ട എല്ലാ ഭക്ഷണത്തിലും ആവശ്യത്തിനും അനാവശ്യത്തിനും പഞ്ചസാര ഉപയോഗിക്കുന്നവരാണ് നമ്മള്‍.

പഞ്ചസാര ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ ഉണ്ടാക്കുന്ന വസ്തുക്കളില്‍ ഒന്നാണെന്ന് ഏവര്‍ക്കും അറിയാം. എന്നാല്‍ പഞ്ചസാരയുടെ ദോഷവശങ്ങള്‍ അറിയുന്നവര്‍ അതനുസരിച്ച്‌ പ്രവര്‍ത്തിക്കുന്നുമില്ല. അമിതവണ്ണം, വയറിലെ അമിതമായ കൊഴുപ്പ്, പ്രമേഹം, ഹൃദ്രോഗം എന്നിവയും പഞ്ചസാരയുടെ അമിത ഉപയോഗത്തില്‍ വരുന്നതാണ്. പഞ്ചസാരയുടെ ഉപഭോഗം വിഷാദം, ഡിമെന്‍ഷ്യ, കരള്‍ രോഗം,കാഴ്ചക്കുറവ്, നാഡി രോഗം,അമിത ക്ഷിണം , അണുബാധ എന്നിവയ്ക്ക് കാരണമാകുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

പഞ്ചസാരയ്ക്കു പകരമായി ആഹാരത്തില്‍ മറ്റു പല ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കാന്‍ കഴിയുന്നതായുണ്ട്. ഈന്തപ്പഴം,തേന്‍, ശര്‍ക്കര എന്നിവയുടെ ഉപയോഗം ശരീരത്തിന് നല്ലതാണ്. പഞ്ചസാര ഉണ്ടാക്കുന്ന പ്രശ്നങ്ങള്‍ ഇവ ഉണ്ടാക്കുന്നില്ല.

ശര്‍ക്കര : മധുരത്തിനായി പായസത്തില്‍ മാത്രമല്ല ചായയിലും ഉപയോഗിക്കാന്‍ കഴിയുന്ന ഒന്നാണ് ശര്‍ക്കര. പഞ്ചസാരയെക്കാള്‍ കൂടുതല്‍ പോഷകങ്ങളും ഇതില്‍ അടങ്ങിയിരിക്കുന്നുഅതില്‍ മൊളാസസ് എന്ന പദാര്‍ത്ഥം അടങ്ങിയിട്ടുള്ളതിനാല്‍ ഇത് ശരീരത്തിലെ ഇലക്‌ട്രോലൈറ്റ് ബാലന്‍സ് ചെയ്യുന്നു. ഇതിലൂടെ ശരീരത്തിലെ ജലാംശം ക്രമീകരിക്കുന്നു.

തേന്‍ : പഞ്ചസാരയേക്കാള്‍ കുറഞ്ഞ ജി.ഐ മൂല്യമാണ് തേനിലുള്ളത്. കാല്‍സ്യം, പൊട്ടാസ്യം, വിറ്റാമിന്‍ സി, ബി 1, ബി 2, ബി 3, ബി 5, ബി 6 തുടങ്ങിയ പ്രധാന ധാതുക്കളും അടങ്ങിയിട്ടുണ്ട്. കൂടാതെ ധാരാളം കലോറിയും തേനിലുണ്ട്. ആന്റി ഫംഗല്‍, ആന്റിഇന്‍ഫ്‌ലമേറ്ററി, ആന്റി ബാക്ടീരിയല്‍ ഗുണങ്ങളും തേനില്‍ ഉള്‍പ്പെടുന്നു. തേന്‍ ശരീരത്തിന്റെ വീക്കത്തെയും ക്രമീകരിക്കുന്നു. ശബ്ദത്തെ മൃദുവാക്കാനും തേന്‍ സഹായിക്കുന്നു.

ഈന്തപ്പഴം : പ്രകൃതിദത്ത മധുരപലഹാരങ്ങളില്‍ ഒന്നാണ് ഈന്തപ്പഴം. ശരീരത്തിലെ പല പ്രശ്നങ്ങള്‍ക്കും ഈന്തപ്പഴം ഏറെ പ്രയോജനകരമാണ്. ഈന്തപ്പഴത്തില്‍ നാരുകള്‍, പോഷകങ്ങള്‍, പൊട്ടാസ്യം, ഇരുമ്ബ്, മഗ്‌നീഷ്യം എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ഉദര രോഗങ്ങള്‍ക്കും മറ്റു പല പ്രശ്നങ്ങള്‍ക്കും ഏറെ ഉത്തമമാണ്.

 

 

Related Articles

Back to top button