IndiaLatest

പി വി സിന്ധുവിന് കേരള നിയമസഭയുടെ അഭിനന്ദനം

“Manju”

ടോക്യോ: ടോക്യോ ഒളിമ്പിക്‌സില്‍ വനിതാ സിംഗിള്‍സ് ബാഡ്മിന്റണ്‍ മത്സരത്തില്‍ ഇന്‍ഡ്യയുടെ വെങ്കല മെഡല്‍ നേടിയ പി വി സിന്ധുവിന് കേരള നിയമസഭയുടെ അഭിനന്ദനം. തുടര്‍ച്ചയായ രണ്ട് ഒളിമ്പിക്‌സുകളില്‍ മെഡല്‍ നേടുന്ന ഇന്‍ഡ്യന്‍ കായികതാരമാണ് സിന്ധു. 2016 ലെ റിയോ ഒളിമ്പിക്‌സില്‍ ഇതേയിനത്തില്‍ വെള്ളി മെഡല്‍ നേടിയിരുന്നു.

2019 ലെ ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പും സിന്ധുവാണ് നേടിയത്. 2014 ലെ ഏഷ്യന്‍ ഗെയിംസില്‍ വെള്ളിയും 2018 ലെ ഏഷ്യന്‍ ഗെയിംസില്‍ വെങ്കലവും ലഭിച്ചു. 26 വയസ്സിനിടയില്‍ അഭിമാനകരമായ വിജയങ്ങളാണ് സിന്ധു കൈവരിച്ചത്. ഈ ഒളിമ്പിക്‌സില്‍ ഇന്‍ഡ്യയ്ക്ക് ഇതുവരെ ലഭിച്ച രണ്ടു മെഡലുകളും വനിതകളാണ് നേടിയത്.

ഭാരോദ്വഹനത്തില്‍ വെള്ളിമെഡല്‍ നേടിയ മീര ചാനുവും ബാഡ്മിന്റണില്‍ വെങ്കല മെഡല്‍ നേടിയ പി വി സിന്ധുവും. വനിതകളുടെ ബോക്‌സിംഗില്‍ ലവ്‌ലിന ബോര്‍ഗോഹെയ്ന്‍ മെഡല്‍ ഉറപ്പിച്ചിട്ടുണ്ട്. വനിതാ കായികതാരങ്ങളുടെ ഈ നേട്ടങ്ങള്‍ അഭിമാനകരമാണ്. പി വി സിന്ധുവിന് തുടര്‍ന്നും മികച്ച വിജയങ്ങള്‍ ഉണ്ടാകട്ടെയെന്ന് ആശംസിക്കുന്നുവെന്നും കേരള നിയമസഭ അഭിനന്ദനങ്ങള്‍ അറിയിച്ചു.

Related Articles

Back to top button